കപ്പി കാച്ചി പുളിച്ച മാവിൽ ചുട്ട പതു പതുത്ത മൊരിഞ്ഞ അപ്പത്തിൽ ചമ്മന്തി പൊടി വിതറി  ചീസും ചിരകിയിട്ട് കഴിക്കാൻ സൂപ്പറാണ്..! കറിയൊന്നും വേണമെന്നില്ല.. കുഞ്ഞുങ്ങൾക്ക് രാവിലെ പ്രാതലിനു തയാറാക്കി കൊടുക്കു, അവർക്കിത് പെരുത്തിഷ്ടമാകും..!

ഇതൊരു ട്വിസ്റ്റ് അപ്പമാണ് നാടൻ ചമ്മന്തിപ്പൊടിയും ചീസും ഉപയോഗിച്ചു തയാറാക്കുന്ന അപ്പം. സാധാരണ മാക്കെൻ ചീസെന്നൊക്കെ കേട്ടിട്ടുണ്ട്. ചീസിട്ട് പാസ്തയിലും പിസ്സയിലുമൊക്കെ കഴിക്കാറുണ്ട്. അപ്പത്തിന് നാടൻ ചമ്മന്തിപ്പൊടിയും (ഇ‍ഡ്ഡലിപ്പൊടി) ചീസും ഗ്രേറ്റ് ചെയ്ത് അപ്പം ചുട്ടു കഴിക്കുന്നതാണ് കുട്ടികൾക്കൊക്കെ ഇഷ്ടമാകും. കുറച്ച് സ്പൈസായിട്ടുള്ള ചമ്മന്തിപ്പൊടിയും അതുപൊലെ തന്നെ ചീസും ചേര്‍ത്ത് ഉണ്ടാക്കുന്ന അപ്പമാണ്. കറിയൊന്നുമില്ലാതെ തന്നെ കുട്ടികൾക്ക് കഴിക്കാൻ പറ്റും. സ്പൈസിയായിട്ടുള്ള കറി കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ഇത് ഇഷ്ടപ്പെടും.