പുളിശ്ശേരി ഇല്ലാത്ത ഓണസദ്യയില്ല! മാമ്പഴം ചേർത്ത് പുളിശ്ശേരി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കിയാലോ? മധുരവും പുളിയും ലയിച്ചു ചേർന്ന ഈ കറി ഓണസദ്യയ്ക്കൊരുക്കാം.

ചേരുവകൾ 

  • മാങ്ങ – 1
  • തേങ്ങ ചിരകിയത് – ½ കപ്പ്
  • കടുക് – 2 ടീസ്പൂൺ
  • പച്ചമുളക് – 2 എണ്ണം
  • കറിവേപ്പില – ആവശ്യത്തിന്
  • മുളകുപൊടി – 2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 2 ടീസ്പൂൺ
  • തൈര് – 1 കപ്പ്
  • ജീരകം – 1 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

∙മാങ്ങാ ചെറിയ കഷണങ്ങളാക്കി മുറിക്കുക. പച്ചമുളകും മുളകുപൊടിയും മഞ്ഞൾപ്പൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കുക.
∙മിക്സിയുടെ ജാറിൽ തേങ്ങയും ജീരകവും അരച്ചെടുക്കുക.
∙ മാങ്ങാ വെന്തശേഷം തേങ്ങാ അരച്ചത് ഇതിലേക്ക് തേങ്ങാ അരച്ചത് ഇതിലേക്കു ചേർക്കുക. തൈരും ചേർത്ത് ചൂടായിക്കഴിയുമ്പോൾ തീ ഓഫ് ചെയ്യാം.
∙ പാനിൽ എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറുത്ത് കറിയിലേക്കു ചേർക്കാം. ആവശ്യത്തിന് ഉപ്പും ഇതിലേക്ക് ചേർക്കണം. (ഇവിടെ കടുക് താളിച്ചതിനു ശേഷമാണ് ഉപ്പ് ചേർക്കുന്നത്)