പ്രമേഹവും കഴിക്കുന്ന ഭക്ഷണവും തമ്മിൽ വലിയ ബന്ധമുണ്ട്. മധുരവും കൊഴുപ്പും കൂടുതലുള്ള ഭക്ഷണ പദാർ ത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന ഊർജം വളരെ കൂടുതലാണ്. അവ അടങ്ങിയ ബേക്കറി പലഹാരങ്ങൾ, ഫാസ്റ്റ് ഫുഡുകൾ, കോളകൾ എന്നിവയുടെ അമിതോപയോഗവും ക്രമരഹിത മായ ഭക്ഷണരീതികളും ശരീരഭാരം കൂടാന്‍ കാരണമാകുന്നു. ഇത് പ്രമേഹത്തിനു കാരണമാകുന്ന ഇൻസുലിൻ പ്രതിരോധം വർധിപ്പിക്കുന്നു. ഇൻസുലിൻ പ്രതിരോധമെന്ന അവസ്ഥ പുതുതായി പ്രമേഹം വരുത്തുന്നതിനും പ്രമേഹരോഗം ഉള്ള വരിൽ രോഗം തീവ്രമാക്കുന്നതിനും കാരണമാകും.

ഭക്ഷണ നിയന്ത്രണത്തിലൂടെ പ്രമേഹത്തിന്റെ ഏറ്റക്കുറച്ചിലു കൾ ഒഴിവാക്കാൻ ഒരു പരിധിവരെ സാധിക്കും. പ്രമേഹരോഗി കളിൽ രക്തത്തിലെ ഗ്ലൂക്കോസ് നില ക്രമാതീതമായി ഉയർന്നു പോകാതെയും താഴ്ന്നു പോകാതെയും നിലനിർത്താൻ ശ്രദ്ധാ പൂർവമായ ഭക്ഷണ നിയന്ത്രണം സഹായിക്കും.

മൂന്നു നേരം കഴിച്ചു കൊണ്ടിരിക്കുന്ന ഭക്ഷണത്തെ ആകെ അളവിൽ മാറ്റം വരാതെ വിഭജിച്ച് അഞ്ചോ ആറോ നേരമായി കഴിച്ചാൽ അത് പ്രമേഹ നിയന്ത്രണത്തെ കൂടുതൽ സഹായി ക്കും. ഇത് പ്രമേഹനിയന്ത്രണത്തിനു മാത്രമല്ല വിശപ്പു നിയന്ത്രിക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും ഏറെ സഹായകരമാണ്. 

പ്രമേഹം – How To Live With Diabetes Book