ക്രിസ്മസ് രുചിയിൽ പ്രധാനിയാണ് വട്ടയപ്പം. എല്ലാവർക്കും ഇഷ്ടമുള്ള നാടൻ പലഹാരം. വട്ടയപ്പം മധുരം അൽപം കുറച്ച് തയാറാക്കിയാൽ വറുത്തരച്ച കോഴിക്കറിക്കും ബീഫ് റോസ്റ്റിനുമൊപ്പം കിടിലൻ ബ്രേക്ക്ഫാസ്റ്റ് വിഭവമാണ്.

ചേരുവകൾ

  • പച്ചരി – 2 കപ്പ്
  • തേങ്ങ ചിരകിയത് – 1 കപ്പ്
  • പഞ്ചസാര – 1 കപ്പ്
  • ഇഡലി റൈസ് (ഡൊപ്പി റൈസ്)– 1 ½ കപ്പ്
  • തേങ്ങാപ്പാൽ – 1 ½ കപ്പ്
  • തേങ്ങാ ചിരകിയത് – 1 കപ്പ്
  • യീസ്റ്റ് – 1 ടീസ്പൂൺ
  • ഏലയ്ക്ക – 6–8
  • വെളിച്ചെണ്ണ – 1 ½ ടീസ്പൂൺ


തയാറാക്കുന്ന വിധം

രണ്ട് കപ്പ് പച്ചരി അല്ലെങ്കിൽ ഡൊപ്പി അരിയോ എടുത്ത് കഴുകി വെള്ളം ഒഴിച്ചു കഴുകി നല്ല ക്ലിയർ വെള്ളം ആകുന്നതു വരെ കഴുകുക. 4–5 മണിക്കൂർ വരെ കുതിരാൻ വയ്ക്കുക. ആദ്യം ഡൊപ്പി അരി ചോറ് വേവിച്ചതും ഒരു കപ്പ് പഞ്ചസാര യും കൂടി അരയ്ക്കുക. ഇങ്ങനെ കിട്ടുന്ന ലൂസായ ബാറ്ററി ലേക്കാണ് അരി, ഒരു ടീസ്പൂൺ ഉപ്പും, കട്ടി തേങ്ങാപ്പാൽ,യീസ്റ്റ്, ഒരു കപ്പ് തേങ്ങാ ചിരകിയതും ഏലയ്ക്കയും ചേർത്ത് പേസ്റ്റ് പോലെ അരച്ചെടുക്കുക. ഇനി ഇത് പൊങ്ങാൻവേണ്ടി വയ്ക്കുക. പാത്രം മുഴുവനും മൂടാതെ മുക്കാല്‍ ഭാഗം തുറന്നു വച്ചു േവണം പുളിക്കാൻ വയ്ക്കാൻ. 7–8 മണിക്കൂർ ഇങ്ങനെ വയ്ക്കുക. മാവ് അരയ്ക്കുമ്പോള്‍ ആദ്യം തേങ്ങാപ്പാൽ ആണ് ചേർത്തത്. അതിനുശേഷമാണ് തേങ്ങ ചിരകിയത് ചേർത്ത് അരച്ചത്.


ഇനി ഒരു സ്റ്റീമറിൽ വെള്ളം തിളച്ചു കഴിഞ്ഞാൽ ഒരു പാത്രത്തിൽ വെളിച്ചെണ്ണ പുരട്ടി പാത്രം സ്റ്റീമറിൽ ഇറക്കി വയ്ക്കുക. നന്നായി ആവി വന്ന ശേഷം മാവ് പാത്രത്തിലേക്ക് ഒഴിച്ചു കൊടുക്കുക. വട്ടയപ്പം വേകാൻ അരമണിക്കൂർ സമയം മതിയാകും. കിസ് മിസ്, അണ്ടിപ്പരിപ്പ്, ചെറി ഇവയൊക്കെ ചേർക്കണമെങ്കിൽ പകുതി വേവാകുമ്പോൾ മാവിനു മുകളി ലായി വിതറി കൊടുക്കാം. അല്ലെങ്കിൽ അത് താന്നു പോകും. 45 മിനിറ്റിനു ശേഷം ഒരു സ്റ്റിക്ക് കൊണ്ട് നടുക്ക് ഭാഗം കുത്തി വേവ് നോക്കുക. സ്പോഞ്ച് പോലെയുള്ള വട്ടയപ്പം റെഡി. നന്നായി തണുത്തതിനുശേഷം മാത്രം പാത്രത്തിൽ നിന്ന് മാറ്റുക. മാവ് ഒഴിക്കുമ്പോഴുള്ള കട്ടി നോക്കിയാണ് വേവിന്റെ സമയം തീരുമാനിക്കുന്നത് കട്ടി കുറവാണെങ്കിൽ അരമണി ക്കൂറും, കട്ടി കൂടിയതാണെങ്കിൽ 45 മിനിറ്റ്, 1 മണിക്കൂർ സമയം വരെ വേവിക്കാം.

English Summary: Soft and Spongy Vattayappam , Lekshmi Nair