തട്ടുകട സ്റ്റൈലിലുള്ള ഓംലറ്റിൽ ചെറിയൊരു വ്യത്യാസം വരുത്തി രുചികരമായി തയാറാക്കുന്നതെങ്ങനെയെന്നു കാണിച്ചു തരികയാണ് ലക്ഷ്മി നായർ.

ചേരുവകൾ

  • മുട്ട– 2എണ്ണം
  • സവാള അരിഞ്ഞത് – ¼ കപ്പ് 
  • പച്ചമുളക് അരിഞ്ഞത് – 1 എണ്ണം
  • വെളിച്ചെണ്ണ – 2 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • പാൽ– 1 ടീസ്പൂൺ
  • കുരുമുളക് പൊടി – 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

മുട്ട (2 എണ്ണം) പൊട്ടിച്ച് അതിലേക്ക് പച്ചമുളകും സവാളയും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിലേക്ക് ഒരു ടീസ്പൂൺ പാൽ ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്യുക. അതിനു ശേഷം ഒരു ഫ്രൈയിങ് പാനിൽ (തവയും ഉപയോഗിക്കാം)  ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് മുട്ടയുടെ മിക്സ് ഒഴിക്കുക. അതിനു മുകളിലായി ഒരു ടീസ്പൂൺ വെളിച്ചെണ്ണ തൂവുക. അതിനുശേഷം  മുകളിലായി ഒരു ടീസ്പൂൺ കുരുമുളകു പൊടിയും വിതറികൊടുക്കുക. മുട്ട ഒന്നു മൊരിഞ്ഞു വരുമ്പോൾ  മറിച്ചിടുക. മറിച്ചിട്ട വശം ഒരുപാട് മൊരിയാതെ പ്ലേറ്റിലേക്കു മടക്കിയെടുക്കുക. തട്ടുകട ഓംലറ്റ് റെഡി.

English Summary: LekshmiNair Vlogs, Thattukada Omelette