കുട്ടിക്കാലത്ത് അമ്മ തയാറാക്കിയിരുന്ന നേന്ത്രപ്പഴം ചേർത്ത പലഹാരം തയാറാക്കുന്ന വിഡിയോയുമായാണ് വീണാസ് കറിവേൾഡ്. ആലുപറാത്ത തയാറാക്കുന്നതു പോലെ മധുരത്തിൽ ഹെൽത്തിയായ പലഹാരം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. രുചികരവും ഹെൽത്തിയുമായ പലഹാരമാണിത്. സ്നാക്സായും ഉപയോഗിക്കാം.

  • വെള്ളം – 1/2 ഗ്ലാസ്
  • ആട്ട – 1 ഗ്ലാസ്
  • ഉപ്പ്, പഞ്ചസാര, മഞ്ഞൾപ്പൊടി – ആവശ്യത്തിന്

തയാറാക്കുന്ന വിധം

മാവ് ചപ്പാത്തിക്ക് കുഴയ്ക്കുന്നതു പോലെ സോഫ്റ്റായി കുഴച്ച് എടുക്കുക. ഈ മാവ് പത്തുമിനിറ്റ് അടച്ചു വയ്ക്കുക.

  • പുഴുങ്ങിയ നേന്ത്രപ്പഴം – 2 എണ്ണം
  • പഞ്ചസാര – 1 ടേബിൾ സ്പൂൺ (പകരം ശർക്കര ഉപയോഗിക്കാം)
  • തേങ്ങാ – 2 ടേബിൾ സ്പൂൺ (ഇത് മൂന്നും നന്നായി യോജിപ്പിച്ച് ഫില്ലിങ്ങായി ഉപയോഗിക്കാം)

കുഴച്ചു വച്ച മാവ് ഓരോന്ന് ചപ്പാത്തി പരത്തുന്നതു പോലെ പരത്തി എടുത്ത് ഫില്ലിങ് നിറച്ച് പൊട്ടിപോകാതെ വീണ്ടും പരത്തി തവയിൽ ചുട്ട് എടുക്കാം.

English Summary: Banana Roti