ലോകത്തിൽ ഏറ്റവുമധികം പിടിക്കപ്പെടുന്ന ഭക്ഷ്യയോഗ്യമായ കടൽ മത്സ്യങ്ങൾ ആണ് മത്തി അഥവാ ചാള. പ്രോട്ടീനിന്റെ കലവറയാണ് ഈ മത്സ്യം. മത്തി കഴിച്ചാൽ നല്ല കൊളസ്ട്രോളിന്റെ അളവു കൂടും. മുള്ള് കളഞ്ഞെടുക്കുന്ന മത്തി വാഴയിലയിൽ മൊരിച്ച് എടുക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • മുള്ളില്ലാതെ മുറിച്ച് എടുത്ത മത്തി –  6 എണ്ണം
  • വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
  • മുളകുപൊടി – 1 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി – 2 നുള്ള് 
  • വെളുത്തുള്ളി അച്ചാർ അരച്ച് പേസ്റ്റ് ആക്കിയത് –  2 ടേബിൾസ്പൂൺ
  • കറിവേപ്പില അരിഞ്ഞത് – 2 തണ്ട്
  • നാരങ്ങാ നീര് –  1ടീസ്പൂൺ 
  • കല്ലുപ്പ് – ആവശ്യത്തിന് 

തയാറാക്കുന്ന വിധം

1) നന്നായി വൃത്തിയാക്കിയ മത്തി ചെറുതായി വരഞ്ഞു വയ്ക്കുക.

2) ഒരു പാത്രത്തിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, അച്ചാർ പേസ്റ്റ് എന്നിവ ചേർത്ത് യോജിപ്പിക്കുക.

3) ഇതിലേക്ക് ആവശ്യാനുസരണം നാരങ്ങാ നീരും ഉപ്പും ചേർത്ത് മീനിൽ പുരട്ടി ഒരു മണിക്കൂർ എങ്കിലും വയ്ക്കുക.

4) ഫ്രൈയിങ് പാൻ ചൂടാക്കി അതിന്റെ മുകളിൽ ഒരു വാഴയില കീറി ഇട്ട് അതിൽ  മത്തി മൊരിച്ച് എടുക്കുക .

5) ഇടക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുന്നതു നല്ല പോലെ മോരിച്ചു കിട്ടാൻ സഹായിക്കും.

English Summary:  Sardine Special Recipe