ലോക്ഡൗൺ കാലത്ത് വീട്ടിലിരിക്കുമ്പോൾ വളരെ എളുപ്പം ഉണ്ടാക്കാവുന്ന ഒരു എരി പൊരി ഐറ്റമാണ് മലബാറി ചിക്കൻ. പേരു പോലെ തന്നെ മലബാറിലെ ഹോട്ടലുകളിലെ പ്രിയപ്പെട്ട വിഭവമാണിത്. ഉള്ളി എന്നല്ല ഒരു പച്ചക്കറിയും തൊടീക്കേണ്ടാത്ത, പരിമിതമായ സാധനങ്ങൾ കൊണ്ട് അര മണിക്കൂറിൽ താഴെ സമയം കൊണ്ട് ഇത് ഉണ്ടാക്കിയെടുക്കാം. മുളകും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗൺ കാലത്ത് വീട്ടിലിരിക്കുമ്പോൾ വളരെ എളുപ്പം ഉണ്ടാക്കാവുന്ന ഒരു എരി പൊരി ഐറ്റമാണ് മലബാറി ചിക്കൻ. പേരു പോലെ തന്നെ മലബാറിലെ ഹോട്ടലുകളിലെ പ്രിയപ്പെട്ട വിഭവമാണിത്. ഉള്ളി എന്നല്ല ഒരു  പച്ചക്കറിയും തൊടീക്കേണ്ടാത്ത, പരിമിതമായ സാധനങ്ങൾ കൊണ്ട് അര മണിക്കൂറിൽ താഴെ സമയം കൊണ്ട്  ഇത് ഉണ്ടാക്കിയെടുക്കാം. മുളകും മഞ്ഞളും ഉപ്പും കറി വേപ്പിലയും വെളിച്ചെണ്ണയും കൊണ്ട്  സിംപിളായി ഉണ്ടാക്കാവുന്ന ഇത്ര രുചികരമായ ചിക്കൻ വിഭവം വേറൊന്നില്ല. ചപ്പാത്തിയുടെ കൂടെയോ ഗീ റൈസിന്റെ കൂടെയോ ബെസ്റ്റ് കോംമ്പിനേഷൻ. കഴിച്ച് നോക്കിയാൽ അറിയാം... സംഗതി ഹോട്ടാണ്... സ്പൈസിയാണ് ..

ചേരുവകൾ

  • കോഴി ഇറച്ചി – ഒരു കിലോ
  • കാശ്മീരി മുളക് പൊടി – 3 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – ഒരു ടീ സ്പൂൺ
  • വറ്റൽ മുളക് – 50 ഗ്രാം ( അല്ലെങ്കിൽ ചതച്ച മുളക് ) 
  • വെളിച്ചെണ്ണ – ഒരു കപ്പ്
  • കറി വേപ്പില – 15 തണ്ട് 
  • ഉപ്പ് പാകത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം 

കറിക്കായി അരിഞ്ഞ കോഴി ഇറച്ചി കാശ്മീരി മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.  ഇളം തീയിൽ പാതി വേവ് ആകുമ്പോൾ ചതച്ച മുളക് ചേർത്ത് ഇളക്കണം.  മറ്റൊരു ചട്ടിലോ പാനിലോ വെളിച്ചെണ്ണ ചൂടാകുമ്പോൾ കറിവേപ്പില ഇടുക.  ഉടൻ തന്നെ പാകമായ ചിക്കൻ ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കിയെടുത്ത് ഉപയോഗിക്കാം.

ADVERTISEMENT

English Summary: Malabar Special Chicken Recipes