ലോക്ഡൗൺ സമയത്ത് മലയാളികൾ കഴിക്കാൻ ഇഷ്ടപ്പെടുന്ന വിഭവമാണ് തട്ടുകടയിലെ പൊറോട്ട. തട്ടുകടയിലെ സ്വാദ് ഒപ്പിക്കുന്ന പൊറോട്ട വീട്ടിൽ തയാറാക്കി നോക്കിയാലോ. മിക്കവാറും വീടുകളിൽ പൊറോട്ട അടി തുടങ്ങി, ചിലർ വിജയിക്കുന്നു ചിലർ പരാജയപ്പെടുന്നു. ഇതാ ഈ രീതി ഒന്നു പരീക്ഷിച്ചു നോക്കൂ. പാലും മുട്ടയും ഒന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗൺ സമയത്ത് മലയാളികൾ കഴിക്കാൻ ഇഷ്ടപ്പെടുന്ന വിഭവമാണ് തട്ടുകടയിലെ പൊറോട്ട. തട്ടുകടയിലെ സ്വാദ് ഒപ്പിക്കുന്ന പൊറോട്ട വീട്ടിൽ തയാറാക്കി നോക്കിയാലോ. മിക്കവാറും വീടുകളിൽ പൊറോട്ട അടി തുടങ്ങി, ചിലർ വിജയിക്കുന്നു ചിലർ പരാജയപ്പെടുന്നു. ഇതാ ഈ രീതി ഒന്നു പരീക്ഷിച്ചു നോക്കൂ. പാലും മുട്ടയും ഒന്നും ചേർക്കാതെയാണ് ഈ പാചകക്കുറിപ്പ്.

ചേരുവകൾ

  • മൈദ – 3 ഗ്ലാസ്
  • വെള്ളം – ആവശ്യത്തിന്
  • ഉപ്പ് – 1/4 ടീസ്പൂൺ
  • പഞ്ചസാര –  1 ടേബിൾ സ്പൂൺ
  • ഓയിൽ – ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

ഒരു പരന്ന പാത്രത്തിൽ മൈദ, ഉപ്പ്, പഞ്ചസാര എന്നിവ നന്നായി യോജിപ്പിച്ചശേഷം 2 സ്പൂൺ എണ്ണയും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി കുഴച്ച് എടുക്കുക. 10 മിനിറ്റ് ഇത് കുഴച്ച് എടുക്കണം. ഈ മാവ് എണ്ണ തടവി ഒരു മണിക്കൂർ വയ്ക്കണം, ഇത് നനഞ്ഞ തുണി കൊണ്ട് മൂടി വയ്ക്കണം.

ADVERTISEMENT

ഈ മാവ് ചെറിയ ഉരുളകളാക്കുക. എണ്ണ തടവി ഇത് വീണ്ടും അരമണിക്കൂർ മൂടി വയ്ക്കുക.

പരത്താനുള്ള പ്രതലത്തിൽ ഈ ഉരുളകൾ എടുത്ത് ഉള്ളം കൈ കൊണ്ട് നന്നായി പരത്തി എടുക്കുക. ഇതിന്റെ മുകളിൽ എണ്ണ തേയ്ക്കാം. ഇത് കത്തി ഉപയോഗിച്ച് ഒരറ്റം മുതൽ മറ്റേ അറ്റം വരെ ചെറുതായി വരഞ്ഞു കൊടുക്കാം. ഇതിനു മുകളിൽ അൽപം മൈദ വിതറാം. ഒരു വശത്തു നിന്നും കൈ കൊണ്ട് മെല്ലെ ഒന്നിച്ചാക്കി നീളത്തിൽ പിടിച്ച് ചുറ്റി എടുത്ത് വയ്ക്കാം. ഇതിനു മുകളിൽ അൽപം എണ്ണ പുരട്ടണം. ഇത് വീണ്ടും 20 മിനിറ്റ്  മൂടി വയ്ക്കണം.

ADVERTISEMENT

കൈ കൊണ്ട് പരത്തി ചൂടായ തവയിൽ എണ്ണ പുരട്ടി വേവിച്ച് എടുക്കാം. രണ്ടു വശവും വേവിച്ച് എടുക്കണം. ഇത് ഒരു ഉണങ്ങിയ ടവ്വലിൽ വയ്ക്കാം, ചൂട് പോകാതെ വേവിച്ച പൊറോട്ട എല്ലാം ഒന്നിനു മുകളിൽ ഒന്നായി വച്ച് രണ്ടു കൈകൊണ്ടും അടിച്ചെടുക്കാം. ഈ അളവിൽ 9 പൊറോട്ട തയാറാക്കാം.

ശ്രദ്ധിക്കാൻ

ഗോതമ്പുമാവ് നന്നായിട്ടരച്ച് അതിലുള്ള തവിടിന്റെ അംശം പൂർണമായും മാറ്റുമ്പോൾ കിട്ടുന്ന മാവാണ് മൈദ. ഗോതമ്പിന്റെ പൊടികളിൽ ഏറ്റവും ഗുണം കുറഞ്ഞത്. നാരുകളും തവിടിലടങ്ങിയിരിക്കുന്ന ജീവകങ്ങളും ധാതുലവണങ്ങളും ഏതാണ്ടു പൂർണമായും നീക്കം ചെയ്യുന്നതുകൊണ്ട് ഗുണനിലവാരത്തിൽ ഏറ്റവും താഴെയാണ് ഇവയുടെ സ്‌ഥാനം. നൂറു ഗ്രാം മൈദയിൽ ഏതാണ്ട് 11ഗ്രാം എന്ന തോതിൽ അടങ്ങിയിരിക്കുന്ന മാംസ്യവും അന്നജവുമാണ് ഇതിലെ പ്രധാന പോഷകഘടകങ്ങൾ. പൊറോട്ട തിന്നുമ്പോൾ ഇത്തിരി ശ്രദ്ധിക്കണം എന്നർഥം.

English Summary: Soft Layered Kerala Parotta by Veenas Curry World