വീടിനു മുന്നിലെ നടപ്പാതയിലേക്ക് കയർ കെട്ടി പന്തലിട്ട് പടർത്തിയ കോവയ്ക്ക പറിച്ചെടുത്ത് ഫ്രൈ ചെയ്താൽ നാലു മണി പലഹാരം ഉഷാർ. കുട്ടികളും മുത്തച്ഛനും  എല്ലാം ചേർന്ന് പറിച്ചെടുത്ത കോവയ്ക്ക നാലായി പിളർന്ന് രണ്ട് കപ്പ് ഗോതമ്പ് പൊടിയിൽ മുക്കി പൊരിച്ചെടുത്താൽ നാലു മണികാപ്പിക്ക് കറുമുറെ കടിച്ചു തിന്നാം. ലോക്ഡൗൺ കാലത്തെ ഒരു ലളിത പാചകം. 

ചേരുവകൾ

  • കോവയ്ക്ക   – ഒരു കിലോ 
  • ഗോതമ്പ് പൊടി – 2 കപ്പ്
  • കുരുമുളക് പൊടി – ഒരു നുള്ള്
  • മഞ്ഞൾപ്പൊടി – ഒരു സ്പൂൺ
  • മുളകുപൊടി – ഒരു സ്പൂൺ
  • ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

ഗോതമ്പ് പൊടിയിൽ ആവശ്യത്തിന് ഉപ്പ്, മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് യോജിപ്പിച്ച്  വെള്ളം ഒഴിച്ച് കലക്കി എടക്കാം.

ഇതിലേക്ക് നാലായി പിളർന്ന കോവയ്ക്ക ഇട്ട് നന്നായി മാവിൽ മുങ്ങിയ ശേഷം വറുത്തു കോരാം.

English Summary: Kovakka Snack