നാട്ടിൻ പുറത്തായാലും നഗരത്തിലായാലും വാളൻ പുളികൾ നിറയെ കായ്ച്ചു നിൽക്കുന്ന സമയമാണീ ലോക്ഡൗൺ കാലം. പലിയിടത്തും എടുത്തു വയ്ക്കാനുളള മെനക്കേടോർത്ത് വെറുതെ കളയുകയാണ് ചെയ്യുന്നത്. എന്നാൽ വളരെ എളുപ്പം നമുക്ക് രുചികരമായ പുളി ജാം ഉണ്ടാക്കാം . ലോക്ഡൗണിൽ ആലപ്പുഴ പൂച്ചാക്കലെ വീട്ടിൽ ആറാം ക്ലാസ് കാരി ഇമയ ആണ് ഇത് ഉണ്ടാക്കാൻ പഠിപ്പിച്ചത്. 

ചേരുവകൾ :

  • വാളൻ പുളി – ഒരു കിലോ
  • ശർക്കര – 3 കഷ്ണം
  • ഇഞ്ചി – ഒരു കഷ്ണം
  • കുരുകുമുളക് പൊടി – ഒരു സ്പൂൺ

തയാറാക്കുന്ന വിധം

തൊണ്ട് പൊട്ടിച്ചെടുത്ത പുളി കുതിരാൻ വെള്ളത്തിലിടണം. എന്നിട്ട് നന്നായി കുറുകിയ രീതിയിൽ പിഴിഞ്ഞെടുക്കണം. ശർക്കര ചിരകിയെടുത്ത് പുളിയിൽ ചേർത്ത് ചെറുതായി അരിഞ്ഞ ഒരു കഷണം ഇഞ്ചിയും ഒരു സ്പുൺ കുരുമുളക് പൊടിച്ചും  ചേർത്ത് നന്നായി ഇളക്കി അടുപ്പിൽ വെച്ച് തിളപ്പിക്കണം. 20 മിനിറ്റ് കൊണ്ട് നന്നായി കുറുകി കിട്ടും. ജലാംശം വറ്റിച്ചാണ് ഇത് എടുക്കേണ്ടത്. കുപ്പിയിലാക്കി വച്ചാൽ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാം. 

English Summary: Sweet, sour tropical tamarind jam is a fun Cooking Experience.