കരിക്ക് കൊണ്ടാരു സൂപ്പർ ഷേക്ക്, പൊടിക്കൈയുമായി രശ്മി സോമൻ
ഇളനീർ ഷേക്ക് രുചികരമായി തയാറാക്കാനുള്ള വിഡിയോയുമായി രശ്മി സോമൻ. നിമിഷങ്ങൾക്കുള്ളിൽ റെഡിയാക്കാവുന്ന സൂപ്പർ കൂൾ ഡ്രിങ്കാണിത്.
ചേരുവകൾ
- കരിക്കിന്റെ കാമ്പ് – 1 എണ്ണത്തിന്റെ
- പഞ്ചസാര – ആവശ്യത്തിന്
- തേങ്ങാപ്പാൽ – ഒരു കപ്പ് (തണുപ്പിച്ചത്)
- ഹോർലിക്സ് – ഒരു ചെറിയ പാക്കറ്റ് (5 രൂപയുടേത്)
തയാറാക്കുന്ന വിധം
കരിക്കിന്റെ കാമ്പ് പഞ്ചസാരയും കുറച്ച് പാലും ചേർത്ത് മിക്സിയുടെ ജാറിൽ നന്നായി അരച്ച് എടുക്കാം. ഇതിലേക്ക് ഹോർലിക്സും ബാക്കിയുള്ള പാലും ചേർത്ത് വീണ്ടും അടിച്ചെടുക്കാം. രുചികരമായ ഷേക്ക് റെഡി.
English Summary: Tender Coconut with a Twist