രഞ്ജിനി ഹരിദാസ് ചിക്കൻ കഴിക്കില്ല, ചിക്കൻ റോസ്റ്റ് ചെയ്യാൻ സുഹൃത്തുക്കൾ‍ക്ക്  അടുക്കള വിട്ടു കൊടുത്തിരിക്കുകയാണ് രഞ്ജിനി. ചിക്കൻ മുഴുവനോടെ റോസ്റ്റ് ചെയ്യുന്ന വിഡിയോ വളരെ രസകരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രത്യേകിച്ച് അളവുകൾ ഇല്ല വീട്ടിലിരിക്കുന്ന ചേരുവകൾ അൽപം സെൻസോടെ ആവശ്യത്തിനു മാത്രം ചേർക്കുന്നതാണ് ഈ ചിക്കൻ റോസ്റ്റിന്റെ രുചി  രഹസ്യം എന്നും രഞ്ജിനി പറയുന്നു.

ചിക്കൻ റോസ്റ്റ് രുചിക്കൂട്ട്

അവ്ൻ 180 ഡിഗ്രിയിൽ അരമണിക്കൂർ പ്രീ ഹീറ്റ് ചെയ്യണം.

രണ്ട് നാരങ്ങയുടെ നീരിൽ ഉപ്പും കുരുമുളകുപൊടിയും ചേർത്ത് ചിക്കനിൽ പുരട്ടി അര മണിക്കൂർ വയ്ക്കുക.

ഒരു ബൗളിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, സോയാസോസ്, ഗാർലിക് ചില്ലി സോസ്, ഫിഷ് ആൻ ഫിഷ് സോസ് എല്ലാം  ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് തൈം, പാഴ്സ്ലി, ബേസിൽ, ഒറിഗാനോ, തായ് ഫ്രഷ് ചില്ലി,ഗാർലിക് പേസ്റ്റും ചേർക്കാം. തയാറാക്കിയ മസാല ചിക്കനിൽ തേച്ചു പിടിപ്പിക്കുക. മസാല നന്നായി പിടിക്കാൻ ചിക്കനിൽ  കത്തികൊണ്ട് ചെറിയ കുത്തുകൾ ഇടാം.. ഇത് ഒരു മണിക്കൂർ വയ്ക്കണം. ശേഷം ചിക്കനുള്ളിലേക്ക് ഇഷ്ടമുള്ള പച്ചക്കറികൾ നിറയ്ക്കാം. സവാള, കാരറ്റ്, നാരങ്ങ, ഗ്രാമ്പു, വെളുത്തുള്ളി, കുരുമുളകുപൊടി, ബേക്കൺ, ബട്ടർ എന്നിവ നിറച്ച ശേഷം ചിക്കന്റെ കാൽ ഭാഗം കൂട്ടി കെട്ടണം. ഉള്ളിൽ നിറച്ചിരിക്കുന്നത് പുറത്ത് പോകാതെ. 

ബേക്കിങ് ട്രേയിൽ ചിക്കനും കാരറ്റ്, സവാള, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളും നിരത്തി ബേക്ക് ചെയ്യാൻ വയ്ക്കാം.

പ്രീഹീറ്റ് ചെയ്ത അവ്നിൽ വച്ച് അരമണിക്കൂർ ബേക്ക് ചെയ്തിനു ശേഷം പുറത്തെടുത്ത് ആവശ്യമെങ്കിൽ വീണ്ടും ബേക്ക് ചെയ്യുക.

English Summary:  Roast Chicken with roasted potatoes and veggies by Ranjini Haridas