പായസം രുചികൾ തയാറാക്കുന്നത് വിശേഷ അവസരങ്ങളിലാണെങ്കിലും ആർക്കും എളുപ്പം എപ്പോൾ വേണമെങ്കിലും തയാറാക്കാവുന്ന ഒന്നാണ് വെർമിസെല്ലി പായസം. രുചികരവും പെട്ടെന്ന് തയാറാക്കാവുന്നതുമായ പായസത്തിന്റെ രുചിക്കൂട്ടാണ് ലക്ഷ്മി നായർ പുതിയ വിഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. 10 മിനിറ്റ് കൊണ്ട് തയാറാക്കാം.

ചേരുവകൾ

  • സേമിയ – 170 ഗ്രാം
  • നെയ്യ് – 1 ടീസ്പൂൺ
  • വെള്ളം – 6 കപ്പ്
  • പാൽ – 1/2 ലിറ്റർ
  • പഞ്ചസാര – 1/2 കപ്പ്
  • കണ്ടൻസ്ഡ് മിൽക്ക്  – ഒരു ടിൻ
  • ഏലയ്ക്കാപ്പൊടി – 1/2 ടീസ്പൂൺ
  • നെയ്യ് – 1 ടേബിൾ സ്പൂൺ
  • കശുവണ്ടിപ്പരിപ്പ് – 25 ഗ്രാം
  • ഉണക്കമുന്തിരി – 25 ഗ്രാം

തയാറാക്കുന്ന വിധം

വെള്ളം തിളച്ച് കഴിയുമ്പോൾ വറുത്ത് വച്ചിരിക്കുന്ന സേമിയ ചേർത്ത് വേവിച്ച് എടുക്കാം. ഇതിലേക്ക് തിളപ്പിച്ച് വച്ചിരിക്കുന്ന പാൽ ചേർത്ത് യോജിപ്പിച്ചെടുക്കാം. ശേഷം പഞ്ചസാരയും കണ്ടൻസ്ഡ് മിൽക്കും ചേർത്ത് തിളച്ച് തുടങ്ങുമ്പോൾ ഏലയ്ക്കാപ്പൊടി ചേർത്ത് വാങ്ങാം. ഇതിലേക്ക് നെയ്യിൽ വറുത്തെടുത്ത കശുവണ്ടിപ്പിരിപ്പും ഉണക്ക മുന്തിരിങ്ങയും പായസത്തിൽ ചേർത്ത് വിളംമ്പാം.

ശ്രദ്ധിക്കാൻ 

സേമിയ വെന്ത ശേഷം മാത്രം പഞ്ചസാര ചേർക്കണം.

English Summary:  Vermicelli Payasam Delicious without putting in much efforts.