സ്വാദും ഗുണവും ഏറെയുള്ള മടന്തയിലകറി. മടന്തയില അല്ലെങ്കിൽ താള് എന്ന്  അറിയപ്പെടുന്ന ചേമ്പ് ഇലകൊണ്ടുള്ള നാടൻ കറി തയാറാക്കുന്നത് സിനിമാ താരം പ്രവീണയാണ്. അമ്മയും അമ്മൂമ്മയും തയാറാക്കുന്നത് കണ്ട് പഠിച്ചതെന്നും പ്രവീണ പറയുന്നു.

ചേരുവകൾ

  • ചേമ്പ് ഇല നാര് കളഞ്ഞ് ചുരുട്ടി കെട്ടി എടുക്കണം
  • ചെറിയ ഉള്ളി 
  • കുടംപുളി
  • കഞ്ഞിവെള്ളം
  • ഉപ്പ്
  • മഞ്ഞൾപ്പൊടി
  • നാളികേരം
  • മല്ലിപ്പൊടി
  • പച്ചമുളക്
  • വെളിച്ചെണ്ണ

തയാറാക്കുന്ന വിധം

നാര് കളഞ്ഞ്  ചേമ്പില ചുരുട്ടി കെട്ടിയെടുക്കാം.

തേങ്ങ,പച്ചമുളക്, മല്ലി,മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചതച്ച് എടുക്കാം.

അടി കട്ടിയുള്ള പാത്രം അടുപ്പിൽ വച്ച് ചൂടായി കഴിയുമ്പോൾ കുറച്ച് ചെറിയ ഉള്ളി അരിഞ്ഞത് ഇടുക, ഇതിലേക്ക് ചേമ്പില കെട്ടുകൾ ഇട്ടു കൊടുക്കാം. വീണ്ടും മുകളിൽ ചെറിയ ഉള്ളിയും അരപ്പും ചേർക്കാം. ഇതിന് മുകളിലേക്ക് കഞ്ഞിവെള്ളവും കുറച്ച് കുടംപുളിയും ചേർത്ത്  10 മിനിറ്റ് അടച്ച് വച്ച് വേവിച്ച് എടുക്കാം. നന്നായി വറ്റിച്ച് എടുത്ത ശേഷം പച്ച വെളിച്ചെണ്ണ ഒഴിച്ച് കറി വാങ്ങാം. 

English Summary: Tangy and tasty colocasia leaves nadan curry