ഊണിനൊപ്പം വിളമ്പുവാൻ ഒരു സിമ്പിൾ വഴുതന കറി, അസാധ്യ സ്വാദാണ്... !

ചേരുവകൾ 

  • വഴുതനങ്ങ – 500 ഗ്രാം
  • മഞ്ഞൾപ്പൊടി – 2 ടേബിൾ സ്പൂൺ 
  • പുളി – 50 ഗ്രാം
  • കല്ലുപ്പ് – ആവശ്യത്തിന് 
  • വറ്റൽ മുളക് – 4 എണ്ണം 
  • കടുക് – 20 ഗ്രാം

തയാറാക്കുന്ന വിധം 

വഴുതനങ്ങ നന്നായി തിരുമ്മി കഴുകി ചൊന എല്ലാം കളഞ്ഞ് വയ്ക്കുക. അടുപ്പിൽ പാത്രം വച്ച് ചൂടായി വരുമ്പോൾ വെളിച്ചെണ്ണയും മുളകും ചേർത്ത് വഴുതനങ്ങ നന്നായി വഴറ്റിയെടുക്കുക. നന്നായി മൂത്ത് വരുമ്പോൾ വാളൻ പുളിയും അതിലേക്ക് പിഴിഞ്ഞ് ഒഴിക്കുക. എടുത്തു വച്ചിരിക്കുന്ന 2 ടേബിൾ സ്പൂൺ ഉപ്പും ചേർക്കുക. പാകത്തിലുള്ള വേവിൽ എത്തുമ്പോൾ കടുകും മുളകും കറിവേപ്പിലയും വറുത്തിടുക. പാത്രം വാങ്ങി വച്ച ശേഷം ഉലുവയും മുളകും ചേർത്ത് വറുത്ത് പൊടിച്ചു വച്ചതും കൂടി ചേർക്കാം.

English Summary:  Brinjal curry is a traditional south indian curry