മുന്നാഴി വെള്ളത്തിൽ മൂന്നു പേരെ പറ്റിക്കുന്ന വരാലിനെ ലോക് ഡൗണിൽ കുളം വറ്റച്ച് പിടിച്ച്  മപ്പാസാക്കുന്ന രുചിക്കൂട്ട്. 

ചേരുവകൾ

  • വരാൽ –  ഒന്നരക്കിലോ 
  • മുളകുപൊടി – 6 സ്പൂൺ
  • മഞ്ഞൾപ്പൊടി – 3 സ്പൂൺ
  • വെളുത്തുള്ളി – 12
  • കുരുമുളക് – 2 സ്പൂൺ 
  • എണ്ണ – പാകത്തിന്
  • ഉപ്പ് – പാകത്തിന്

വരാൽ വെട്ടിക്കഴുകി വരഞ്ഞ ശേഷം മുകളിളിലുള്ള ചേരുവകൾ എല്ലാം അരച്ച് അര മണിക്കൂർ നേരം മീനിൽ പുരട്ടി വെച്ച ശേഷം  വെളിച്ചെണ്ണയിൽ വറുത്തെടുക്കണം. 

  • തേങ്ങാ – 1 ( ഒന്നാം പാലും രണ്ടാം പാലും എടുക്കണം ) 
  • ഉള്ളി – 12 എണ്ണം
  • സവാള – 3
  • തക്കാളി – 3
  • പച്ചമുളക് – 4
  • ഇഞ്ചി – 2 കഷ്ണം
  • വെളുത്തുള്ളി – 12 എണ്ണം
  • കറിവേപ്പില – 8 തണ്ട്
  • വിനാഗിരി – ഒരു കപ്പ്

തയാറാക്കുന്ന വിധം

ചതച്ച് എടുത്ത ഇഞ്ചിയും വെളുത്തുള്ളി, തക്കാളി , സവാള , ഉള്ളി , പച്ചമുളക് എന്നിവ  അരിഞ്ഞത് വരാൽ പൊരിച്ച എണ്ണയിൽ വഴറ്റിയെടുക്കണം.  നന്നായി വഴന്നു വരുമ്പോൾ രണ്ടാം പാൽ എടുത്തത് ചേർത്തു കൊടുക്കണം. ഇത് തിളച്ചു വരുമ്പോൾ ശ്രദ്ധയോടെ മീൻ ഓരോന്നായി എടുത്തു വയ്ക്കണം. അല്പ നേരം ഇളം തീയിൽ തിളച്ചു വന്ന ശേഷം ഒന്നാം പാൽ ഉരുളിയിൽ ചുറ്റിച്ച് ഒഴിച്ച ശേഷം കറിവേപ്പില ഇട്ട് മൂടി വയ്ക്കണം.

English Summary: Special Recipe of Varal Mappas by Russell Shahul