കുരുമുളകിട്ട കടൽ ഞണ്ട് മസാല, രുചിയിൽ കടലുകൾ താണ്ടും കിടിലൽ ഐറ്റമാണ്. 

ചേരുവകൾ 

  • കടൽ ഞണ്ട് – വലുത് 1
  • സവാള – 1 
  • വെളുത്തുള്ളി – 1
  • കുരുമുളക് – 2 സ്പൂൺ
  • മഞ്ഞൾപ്പൊടി – 2 സ്പൂൺ
  • കറിവേപ്പില – 4  തണ്ട്
  • വെളിച്ചെണ്ണ – പാകത്തിന്
  • ഉപ്പ് – പാകത്തിന് 

തയാറാക്കുന്ന വിധം

ഞണ്ട് മുറിച്ച് ചെറുതാക്കാതെ സ്ക്രബർ കൊണ്ട് പുറം തോട് ഉരച്ച് കഴുകി എടുത്ത് ചട്ടിയിൽ തിളപ്പിക്കണം. വെളുത്തുള്ളിയും കുരുമുളക് ചതച്ചതും സവാള ചെറുതായി അരിഞ്ഞതും മഞ്ഞൾപ്പൊടിയും ചേർത്ത് വലിയൊരു പാനിൽ വഴറ്റുക. ഞണ്ട് തിളപ്പിച്ച വെളളം വഴറ്റുന്നതിലേക്ക് ഒഴിച്ചു കൊടുക്കാം.  നന്നായി വഴന്ന ശേഷം ഇതിലേക്ക് ഞണ്ട് അതേ പടി വെയ്ക്കണം. സ്പൂൺ കൊണ്ട് മസാല ഞണ്ടിനു മുകളിലേക്ക് പുരട്ടിക്കൊടുക്കാം. പത്തു മിനിറ്റിനു ശേഷം കറി വേപ്പില ഇട്ട് മൂടി വെയ്ക്കാം. ചൂടോടെ കഴിക്കാം കുരുമുളകിൽ ഫ്രൈ ചെയ്തെടുത്ത ഞണ്ട് മസാല.