സിനിമാ താരം അനുസിത്താരയും മേക്കപ്പ് മാൻ മത്തായിയും ചേർന്ന് സൂപ്പർ കോഫി പൂരി വിഡിയോ. ലോക്ഡൗണിൽ യൂട്യൂബിൽ സജീവമാണ് അനു സിത്താര. പാചകവും നാട്ടു കാഴ്ചകളും നാട്ടിൻ പുറത്തെ കലാകാരൻമാരുടെ ജീവിതവുമെല്ലാം ചിത്രീകരിക്കുന്ന വിഡിയോകൾ അനു പങ്കുവയ്ക്കാറുണ്ട്. കറിയൊന്നും കൂട്ടാതെ ചായയ്ക്കും കാപ്പിക്കുമൊപ്പം കഴിക്കാവുന്ന രുചികരമായ ഗോതമ്പ് പൂരിയുടെ രുചിക്കൂട്ടാണ് ഇത്.

ചേരുവകൾ

  • ഗോതമ്പ്പൊടി
  • തേങ്ങ
  • പച്ചമുളക്
  • കറിവേപ്പില
  • ഉപ്പ്

തയാറാക്കുന്ന വിധം

മിക്സിയുടെ ജാറിൽ പച്ചമുളകും കറിവേപ്പിലയും തേങ്ങയും ഇട്ട് വളരെ കുറച്ച് വെള്ളം ചേർത്ത്  അരച്ച് എടുക്കാം. ഇത് ഒരു ബൗളിലേക്ക് മാറ്റി ഗോതമ്പ് പൊടി ചേർത്ത് കൈ കൊണ്ട് കുഴച്ച് എടുക്കണം. ചപ്പാത്തി മാവിന്റെ പരുവത്തിൽ തയാറാക്കി അരമണിക്കൂർ വയ്ക്കണം. ശേഷം ചെറുതായി പരത്തി എടുക്കണം.

ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടായി കഴിയുമ്പോൾ ഓരോന്ന് ഇട്ട് വറുത്ത് കോരി എടുക്കാം. പ്രത്യേകിച്ച് കറിയൊന്നും ഇല്ലാതെ കാപ്പിക്കൊപ്പം കഴിക്കാൻ സൂപ്പർ രുചിയാണ്.