നാടൻ വിഭവവുമായി ലക്ഷ്മി നായർ. ഒരാഴ്ചയോളം കേടാകാതെ സൂക്ഷിക്കാവുന്ന രീതിയിലാണ് ഈ അവൽ വിളയിച്ച് എടുക്കുന്നത്.

ചേരുവകൾ

  • മട്ട അവൽ – 1/2 കിലോഗ്രാം
  • തേങ്ങ – 3 എണ്ണം (6 കപ്പ്)
  • ശർക്കര – മുക്കാൽ കിലോഗ്രാം
  • വെള്ളം – മുക്കാൽ കപ്പ് 
  • ഏലയ്ക്കാപ്പൊടി –  ഒന്നര ടീസ്പൂൺ

തയാറാക്കുന്ന വിധം

  • ശർക്കര വെള്ളം ചേർത്ത് ഉരുക്കാൻ വയ്ക്കുക. ഇത് അരിച്ച് എടുക്കണം.
  • പാൻ ചൂടാക്കി അവൽ ചെറുതായി വറുത്ത് എടുക്കണം.
  • ഉരുളി ചൂടാക്കി തേങ്ങയിട്ട് അഞ്ച് മിനിറ്റ് വഴറ്റി എടുക്കണം. ഇതിലേക്ക് ശർക്കര ഉരുക്കിയത് ചേർക്കാം. ഇത് വശങ്ങളിലേക്ക് മാറ്റി നടുവിൽ അവൽ ഇടാം. എല്ലാം നന്നായി യോജിപ്പിച്ച് എടുക്കാം. ചെറിയ തീയിൽ ഇളക്കി യോജിപ്പിക്കണം. ഇതിലേക്ക് ഒന്നര ടീസ്പൂൺ ഏലയ്ക്കാപ്പൊടിയും ചേർത്ത് യോജിപ്പിക്കാം. ഇത് തട്ടിപ്പൊത്തി വയ്ക്കാം. നെയ്യിൽ പൊരികടലയും എള്ളും കശുവണ്ടിയും വറുത്ത് അവലിലേക്ക് ചേർക്കാം. തണുത്ത ശേഷം വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം.

ശ്രദ്ധിക്കാൻ

ശർക്കര ഒരു നൂൽ പരുവം ആകരുത്, പാനിയാക്കിയാൽ മാത്രം മതി.