തൂശനിലയിൽ ചോറും മാമ്പഴപുളിശ്ശേരിയും ഞെരടിപിഴിഞ്ഞ് അതിലേക്ക് പച്ചമുളക് ചേർത്ത് ഒരു ഉരുള കഴിച്ചിട്ടുള്ളവർക്ക് ആ രുചി ഒരിക്കലും മറക്കാൻ പറ്റില്ല. നാടൻ വിഭവം ഒരുക്കിയിരിക്കുന്നത് ഗായകൻ എം ജി ശ്രീകുമാറിന്റെ ഭാര്യ ലേഖയാണ്. 

ചേരുവകൾ

  • മാമ്പഴം
  • കറിവേപ്പില
  • നാളികേരം
  • തൈര്
  • ഉപ്പ്
  • മുളക്പൊടി
  • മഞ്ഞൾപ്പൊടി
  • കടുക്
  • ജീരകം
  • ഉണക്കമുളക്
  • പച്ചമുളക്
  • വെളുത്തുള്ളി
  • വെളിച്ചെണ്ണ

തയാറാക്കുന്ന വിധം

  • മാമ്പഴം അൽപം മുളകുപൊടിയും മഞ്ഞൾപ്പൊടിയും കറിവേപ്പിലയും ആവശ്യത്തിന് വെള്ളവും ചേർത്ത് ചട്ടിയിൽ അടച്ച് വച്ച് വേവിച്ച് എടുക്കാം.
  • തേങ്ങാ, പച്ചമുളക്, ജീരകം, മുളകുപൊടി, മഞ്ഞൾപ്പൊടി, വെളുത്തുള്ളി എന്നിവ ഒരു മിക്സിയുടെ ജാറിൽ അരച്ച് എടുക്കാം.
  • വെന്തു വന്ന മാമ്പഴത്തിലേക്ക് കുറച്ച് ശർക്കരപ്പാനി ചേർക്കാം. ഇതിലേക്ക് അരച്ച് വച്ചിരിക്കുന്ന തേങ്ങായും ചേർത്ത് വേവിച്ച് എടുക്കാം. ഇത് നല്ലത് പോലെ തണുത്ത ശേഷം  തൈര് ചേർക്കാം. ഇതിലേക്ക് കടുകും   മുളകും കറിവേപ്പിലയും എണ്ണയിൽ വറുത്ത് ചേർത്ത് ചോറിനൊപ്പം കഴിക്കാം.