പരിപ്പുവടയും ഉഴുന്നുവടയും മടുത്തവർക്ക് രുചികരമായ ഉരുളക്കിഴങ്ങ് വട തയാറാക്കുന്ന വിധം പരിചയപ്പെടുത്തുകയാണ് ലേഖാ ശ്രീകുമാർ. വൈകിട്ട് കട്ടൻ ചായയ്ക്കൊപ്പം രസികൻ രുചിയിൽ കഴിക്കാം. കുട്ടികൾക്കും ഏറെ പ്രിയപ്പെട്ട പലഹാരമാകും എന്ന കാര്യത്തിൽ സംശയം ഇല്ല. പരിപ്പുവട പക്കുവട, കൊക്കുവട പപ്പടവട, നമ്മുടെ വായില്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരിപ്പുവടയും ഉഴുന്നുവടയും മടുത്തവർക്ക് രുചികരമായ ഉരുളക്കിഴങ്ങ് വട തയാറാക്കുന്ന വിധം പരിചയപ്പെടുത്തുകയാണ് ലേഖാ ശ്രീകുമാർ.  വൈകിട്ട് കട്ടൻ ചായയ്ക്കൊപ്പം രസികൻ രുചിയിൽ കഴിക്കാം. കുട്ടികൾക്കും ഏറെ പ്രിയപ്പെട്ട പലഹാരമാകും എന്ന കാര്യത്തിൽ സംശയം ഇല്ല. പരിപ്പുവട പക്കുവട, കൊക്കുവട പപ്പടവട, നമ്മുടെ വായില് ചടപടപട... എന്ന പഴയ സിനിമാ ഗാനവും പാടി എം ജി ശ്രീകുമാർ രുചിയുടെ കാര്യത്തിൽ വെരി ഗുഡ് മാർക്കും നൽകുന്നുണ്ട്.  പക്ഷേ കൊളസ്ട്രോൾ, ഗ്യാസ്ട്രബിൾ എന്നിവ ഉള്ളവർ കഴിക്കരുതെന്നും പ്രത്യേകം പറയുന്നു.

ചേരുവകൾ

  • ഉരുളക്കിഴങ്ങ് – 4 എണ്ണം (പ്രഷർ കുക്കറിൽ ഇട്ട് നന്നായി വേവിച്ച് എടുക്കണം)
  • ഇഞ്ചി – ഒരു വലിയ കഷണം
  • സവാള – 1
  • പച്ചമുളക് – 6 
  • കറിവേപ്പില – ആവശ്യത്തിന്
  • കായം – അര ടീസ്പൂൺ
  • അരിപ്പൊടി – 2 ടേബിൾ സ്പൂൺ
  • കടലമാവ് – ഒന്നര ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

വേവിച്ച ഉരുളക്കിഴങ്ങ് നന്നായി ഉടച്ച് എടുക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞെടുത്ത പച്ചമുളക്, കറിവേപ്പില, ഇഞ്ചി, സവാള എന്നിവയും കടലമാവും അരിപ്പൊടിയും കായവും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം. നന്നായി ഉരുണ്ടു വരുന്നതാണ് പാകം. ചീനചട്ടിയിൽ വറുക്കാൻ ആവശ്യമായ എണ്ണ ചൂടാക്കാം. കൈയിൽ എണ്ണ തടവി അൽപം വെള്ളം തൊട്ട് തയാറാക്കിയ മാവ് ഉരുളകളാക്കി നടുക്ക് കിഴുത്ത ഇട്ട് എണ്ണയിൽ വറുത്തെടുക്കാം.

ADVERTISEMENT

ശ്രദ്ധിക്കാൻ : ഉഴുന്ന് വടയ്ക്ക് മാവ് തയാറാക്കുമ്പോൾ പൊടിഞ്ഞ് വരുകയാണെങ്കിൽ അരിപ്പൊടി കുറച്ച് കൂടുതൽ ചേർത്ത് കുഴച്ച് എടുക്കണം.