‘ഇൗ കേക്ക് നിങ്ങളുമായി പങ്കുവയ്ക്കാൻ സാധിച്ചിരുന്നെങ്കിൽ എന്നാശിക്കുന്നു’... എന്ന കുറിപ്പോടെ, പിറന്നാൾ ദിനത്തിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി പങ്ക് വച്ച മൊഞ്ചുള്ള കേക്ക് ആരും ഒന്നു നോക്കിപ്പോകും. ഓറഞ്ച് നിറത്തിലുള്ള പഴങ്ങൾ കായ്ച്ചു നിൽക്കുന്ന സൺ ഡ്രോപ് ചെടിയുടെ ഡിസൈൻ. ഈ മനോഹരമായ കേക്ക് ബേക്ക്

‘ഇൗ കേക്ക് നിങ്ങളുമായി പങ്കുവയ്ക്കാൻ സാധിച്ചിരുന്നെങ്കിൽ എന്നാശിക്കുന്നു’... എന്ന കുറിപ്പോടെ, പിറന്നാൾ ദിനത്തിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി പങ്ക് വച്ച മൊഞ്ചുള്ള കേക്ക് ആരും ഒന്നു നോക്കിപ്പോകും. ഓറഞ്ച് നിറത്തിലുള്ള പഴങ്ങൾ കായ്ച്ചു നിൽക്കുന്ന സൺ ഡ്രോപ് ചെടിയുടെ ഡിസൈൻ. ഈ മനോഹരമായ കേക്ക് ബേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഇൗ കേക്ക് നിങ്ങളുമായി പങ്കുവയ്ക്കാൻ സാധിച്ചിരുന്നെങ്കിൽ എന്നാശിക്കുന്നു’... എന്ന കുറിപ്പോടെ, പിറന്നാൾ ദിനത്തിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി പങ്ക് വച്ച മൊഞ്ചുള്ള കേക്ക് ആരും ഒന്നു നോക്കിപ്പോകും. ഓറഞ്ച് നിറത്തിലുള്ള പഴങ്ങൾ കായ്ച്ചു നിൽക്കുന്ന സൺ ഡ്രോപ് ചെടിയുടെ ഡിസൈൻ. ഈ മനോഹരമായ കേക്ക് ബേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഇൗ കേക്ക് നിങ്ങളുമായി പങ്കുവയ്ക്കാൻ സാധിച്ചിരുന്നെങ്കിൽ എന്നാശിക്കുന്നു’... എന്ന കുറിപ്പോടെ, പിറന്നാൾ ദിനത്തിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി പങ്ക് വച്ച മൊഞ്ചുള്ള കേക്ക് ആരും ഒന്നു നോക്കിപ്പോകും. ഓറഞ്ച് നിറത്തിലുള്ള പഴങ്ങൾ കായ്ച്ചു നിൽക്കുന്ന സൺ ഡ്രോപ് ചെടിയുടെ ഡിസൈൻ. ഈ മനോഹരമായ കേക്ക് ബേക്ക് ചെയ്തത് കൊച്ചിയിലെ ഒരു വീട്ടമ്മയാണ്. വിവാഹത്തിനു ശേഷം മലബാറിൽനിന്നു കൊച്ചിയിലേക്ക് എത്തി ബേക്കിങ്ങിൽ വിസ്മയമൊരുക്കുന്ന ഷസ്നീൻ അലി, വെഡ്ഡിങ് കേക്ക് സ്പെഷലിസ്റ്റാണ്. വീട്ടിലിരുന്ന് ഇഷ്ടത്തോടെ ചെയ്യാവുന്നതും മികച്ച വരുമാനം നൽകുന്നതുമായ ബേക്കിങ്ങിന്റെ വിശേഷങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു ഷസ്നീൻ.

‘സ്കൂളിൽ പഠിക്കുമ്പോഴേ ബേക്കിങ്ങിനോട് താത്പര്യം ഉണ്ടായിരുന്നു. കൊച്ചിയിലെത്തിയപ്പോഴും കേക്ക് മേക്കിങ് ഇഷ്ടത്തോടെ തുടർന്നു. വീട്ടിലെ പരിപാടികളിലും സുഹൃത്തുക്കൾക്കും കേക്ക് ഉണ്ടാക്കി കൊടുത്തു. ഇതിനൊപ്പം ഒന്നു രണ്ടു ബേക്കിങ് ക്ലാസുകളിൽ ചേർന്ന് പഠിച്ചു, പിന്നെ കൂട്ടുകാർ പറഞ്ഞ് അറിഞ്ഞ് കേക്ക് ഓർഡറുകൾ വരാൻ തുടങ്ങി. 8 വർഷത്തിലധികമായി ബേക്കിങ് പഠിച്ചും പഠിപ്പിച്ചും ചെയ്തും മുന്നോട്ട്...’

ADVERTISEMENT

കേക്കുകളിൽ ഏറ്റവും പ്രിയം...

‘വെഡ്ഡിങ് കേക്കുകൾ ചെയ്തു കൊടുക്കാൻ വളരെ ഇഷ്ടമാണ്. വെഡ്ഡിങ് കേക്ക് നിർമാണത്തിൽ അവാർഡുകൾ കിട്ടിയിട്ടുണ്ട്. വെഡ്ഡിങ്ങിൽ ഷോസ്റ്റോപ്പർ കേക്കുകൾ നിരവധി ചെയ്തിട്ടുണ്ട്. തീമുകൾക്ക് അനുസരിച്ചാണ് കേക്ക് തയാറാക്കുന്നത്.  വെഡ്ഡിങ് ഡ്രസ്സ് ഡിസൈൻ ചെയ്യുന്നതു പോലെ തന്നെ പ്രധാനമാണ് കേക്കിന്റെ ഡിസൈനും. ഇപ്പോഴും പുതിയ ടെക്നിക്സ് പഠിച്ചു കൊണ്ടിരിക്കുന്നു. ഓൺലൈനിൽ ധാരാളം കോഴ്സുകളും ഇപ്പോൾ ലഭ്യമാണ്. അറിവ് ഒരിക്കലും അവസാനിക്കുന്നില്ലല്ലോ...

കേക്ക് എന്നത് ബർത്ത്ഡേയ്ക്ക് മാത്രമല്ല, എപ്പോഴും ആവശ്യമുണ്ട്. വിശേഷ അവസരങ്ങളിൽ മാത്രമല്ല, അതിഥികൾ വരുമ്പോഴും ആവശ്യക്കാരുണ്ട്. ലോക്ഡൗൺ കാലത്ത് കേക്ക് നിർമാണം കൂടിയിട്ടുണ്ട്.’

മമ്മുക്കയുടെ സ്പെഷൽ കേക്ക്

ADVERTISEMENT

‘ഏറ്റവും കൈയടി കിട്ടിയത് മമ്മൂക്കയുടെ ബർത്ത്ഡേ കേക്കിനാണ്. രണ്ടു മാസം മുൻപ് ദുൽഖറിന്റെ ബർത്ത്ഡേയ്ക്ക് ഒരു കേക്ക് തയാറാക്കിയിരുന്നു, ദുൽഖറിന്റെ ഇഷ്ട വാഹനത്തിന്റെ രൂപത്തിലുള്ള ആ കേക്ക് തയാറാക്കാൻ കുറച്ചു കഷ്ടപ്പെട്ടിരുന്നു. പക്ഷേ മമ്മൂക്കയുടെ ബർത്ത്ഡേ കേക്കാണ് വൈറലായത്. ലോക്ഡൗൺ സമയത്ത് ചെടികൾ നട്ടു വളർത്തി പരിപാലിക്കുന്നതിനാണ് മമ്മുക്ക കൂടുതൽ സമയം ചെലവഴിച്ചത്. നമ്മുടെ നാട്ടിൽ അധികം ഇല്ലാത്ത സൺഡ്രോപ് ചെടി കായ്ച്ചത് അദ്ദേഹത്തിന് ഏറെ സന്തോഷം നൽകിയിരുന്നെന്നും മകൾ പറഞ്ഞു. അത് കേക്കിലേക്ക് കൊണ്ടുവരുമോ എന്നും ചോദിച്ചിരുന്നു. വാനില സ്ട്രോബറി ഫ്ലേവറിൽ, റോയൽ ബ്ലൂ കളറിലാണ് കേക്ക് ചെയ്തത്. രണ്ടര കിലോഗ്രാം ഉണ്ടായിരുന്നു.’

ദുൽഖറിന്റെ ബർത്ത്ഡേക്ക് തയാറാക്കിയ കേക്ക്

ഏറ്റവും  ഉയരം കൂടിയ കേക്ക് നിർമിച്ച സഹോദരിമാർ

ഏറ്റവും ഉയരം കൂടിയ കേക്കും ഷസ്നീൻ സഹോദരി ഗസീന സുലുവും ചേർന്ന് ഒരുക്കി. 9 അടി ഉയരമുളള വാനില സോൾട്ടഡ് കാരമൽ കേക്കാണത്. കഴിഞ്ഞ വർഷം സിനിമാ നിർമാതാവ് സന്തോഷ് ടി. കുരുവിളയുടെ മകൾ ഷാരോണിന്റെ വിവാഹ വിരുന്നിനാണ് ഇവർ കൂറ്റൻ കേക്ക് ഒരുക്കിയത്. സ്വീറ്റ് ലൈഫ് ഫ്രം സുലൂസ് കിച്ചൺ, ഇൻഡൾജൻസ് എന്നീ ഫെയ്സ്ബുക് പേജുകളിലൂടെ ശ്രദ്ധേയരാണ്  ഇരുവരും. ഗസീന ചെന്നൈയിലും ഷസ്നീൻ കൊച്ചിയിലുമാണെങ്കിലും വിവാഹം പോലെയുളള വലിയ ഓർഡറുകൾ വരുമ്പോൾ ഇരുവരും ഒരുമിച്ചാണ് ചെയ്യുന്നത്. 7 ദിവസം കൊണ്ടാണ് വാനില സോൾട്ട് കേക്ക് നിർമിച്ചത്. 200 ഷുഗർ ഫ്ളവേഴ്സാണു കേക്കിലുളളത്. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കേക്കായിരുന്നു ഇത്. ഒന്നര ലക്ഷം രൂപയാണ് കേക്കിന്റെ നിർമാണച്ചെലവ്്. കരിയറിലെ ഏറ്റവും ചെലവുള്ള കേക്ക് ഇതായിരുന്നെന്നും ഷസ്നീൻ പറയുന്നു.

ഹോം ബേക്കേഴ്സ്

ADVERTISEMENT

‘വീട്ടിൽ തയാറാക്കുന്ന കേക്കുകളുടെ വില ഓരോ കേക്കിന്റെയും ഡിസൈനും ചേരുവകളും അനുസരിച്ചായിരിക്കും. ബേക്കറികളിൽ കേക്കുകൾ ഒരുമിച്ച് ഉണ്ടാക്കുന്നതിലും ചെലവ് കൂടുതലാണ് വീട്ടിൽ കേക്ക് തയാറാക്കുമ്പോൾ. ഇപ്പോൾ ഇതു ക്രിയേറ്റിവായി ചെയ്യുന്ന  ധാരാളം സ്ത്രീകളുണ്ട്. കേക്ക് അലങ്കരിക്കാൻ ആവശ്യമായ ചെറിയ പൂക്കൾ തയാറാക്കുന്നതിന് ചിലപ്പോൾ മൂന്നു മണിക്കൂർ വരെ സമയം എടുക്കും. ഓരോ കേക്കിനും വേണ്ടി ചെലവഴിക്കുന്ന സമയവും ക്രിയാത്മകതയും ചേരുവകളും ചേർത്താണ് വില നിശ്ചയിക്കുന്നത്. വീട്ടിലുണ്ടാക്കുന്നതല്ലേ, ബേക്കറിയിലെ വില കൊടുക്കേണ്ടതില്ല എന്നു വിചാരിക്കരുത്. അങ്ങനെ വിലപേശുന്ന അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല. 

ഭക്ഷണം ഇഷ്ടമില്ലാത്തവരില്ല, സമയവും താത്പര്യവും ഉണ്ടെങ്കിൽ ഇതിലൂടെ മികച്ച വരുമാനവും ലഭിക്കും. ബേക്കിങ് താത്പര്യമുള്ളവർക്ക് ഡെക്കറേഷൻ പോലുള്ള കാര്യങ്ങൾ പഠിച്ച് എടുക്കാവുന്നതേയുള്ളു. ഇതിനു വേണ്ട സാധനങ്ങൾ, ബേക്കിങ് ടൂൾസ് എല്ലാം ട്രെൻഡ് അനുസരിച്ച് വാങ്ങിക്കൊണ്ടിരിക്കും എങ്കിലും മികച്ച വരുമാനം ലഭിക്കും. ഒരിക്കലും വില കുറച്ച് കേക്കുകൾ വിൽക്കരുത്. കേക്കിന്റെ ഗുണവും ചെലവഴിച്ച സമയവും അനുസരിച്ച് വില നിശ്ചയിക്കണം.’

കൊച്ചിയിലെ വീട്ടിൽ അടുത്ത ഓർഡറുകളുടെ തിരക്കിലേക്ക് ഷസ്നീൻ അലി. എല്ലാ പിന്തുണയുമായി ഭർത്താവ് അഫ്ഷർ മജീദ്, മക്കൾ അസ്​വ അഫ്ഷർ, അസിം അഫ്ഷർ, അസഹ് അഫ്ഷർ എന്നിവരും കൂടെയുണ്ട്.

English Summary : Ms. Shazneen Ali is a cake artist under the brand name Indulgence. She is known for her elegant and tastefully executed creations and with an experience in the industry for over 8 years.