പഴയകാലത്തെ രുചികളിൽ ഏറെ കൊതിപ്പിക്കുന്നൊരു കാളൻ രുചിക്കൂട്ട് പരിചയപ്പെടുത്തുകയാണ് സുമ ടീച്ചർ. കൽചട്ടിയിൽ തയാറാക്കുന്ന ഈ കറിക്ക് പുളിയും മധുരവും സ്വാദു നിറയ്ക്കുന്നു. മാമ്പഴം ഉപയോഗിച്ച് തയാറാക്കുന്നത് ഏറെ രുചികരമാണ്. പകരം ഏത്തപ്പഴവും ഉപയോഗിക്കാം. ശർക്കര മധുരം ചേർത്താണ് ഇത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴയകാലത്തെ രുചികളിൽ ഏറെ കൊതിപ്പിക്കുന്നൊരു കാളൻ രുചിക്കൂട്ട് പരിചയപ്പെടുത്തുകയാണ് സുമ ടീച്ചർ. കൽചട്ടിയിൽ തയാറാക്കുന്ന ഈ കറിക്ക് പുളിയും മധുരവും സ്വാദു നിറയ്ക്കുന്നു. മാമ്പഴം ഉപയോഗിച്ച് തയാറാക്കുന്നത് ഏറെ രുചികരമാണ്. പകരം ഏത്തപ്പഴവും ഉപയോഗിക്കാം. ശർക്കര മധുരം ചേർത്താണ് ഇത് പാകപ്പെടുത്തുന്നത്. 

ആവശ്യമായ ചേരുവകൾ

ADVERTISEMENT

1) ഇടത്തരം പുളിയുള്ള തൈര് – 1 ലിറ്റർ (4 കപ്പ്)
2) ഏത്തപ്പഴം – ഒരെണ്ണം (വലുത്)
3) മുളകുപൊടി – ½ ടേബിൾസ്പൂൺ
4) മഞ്ഞൾപ്പൊടി – ½ ടേബിൾസ്പൂൺ
5) ഉപ്പ് – ആവശ്യത്തിന്
6) ശർക്കര – 1 ടേബിൾസ്പൂൺ

അരപ്പിന് ആവശ്യമായ ചേരുവകൾ:
7)തേങ്ങ ചിരവിയത് – 1 കപ്പ്
8) തൈര് – 3 ടേബിൾസ്പൂൺ
9) പച്ചമുളക് – 5 എണ്ണം
10) ജീരകം – 2 നുള്ള്
11) മഞ്ഞൾപ്പൊടി – 1 നുള്ള്

താളിക്കുന്നതിന് 
12) വെളിച്ചെണ്ണ + നെയ്യ് – 1 + 1 ടേബിൾസ്പൂൺ
13) ഉലുവ – ¼ ടേബിൾസ്പൂൺ
14) കടുക് – 1 ടേബിൾസ്പൂൺ
15) ചുവന്ന മുളക് (വറ്റൽ മുളക്) – 5 ‌എണ്ണം
16) കറിവേപ്പില – ആവശ്യത്തിന്

ADVERTISEMENT

തയാറാക്കുന്ന വിധം

1. അടുപ്പില്‍ കൽച്ചട്ടി വച്ച്  അൽപ്പം വെള്ളം ഒഴിക്കുക. ഇതിലേക്ക് ഒരു വലിയ ഏത്തപ്പഴം ഇടത്തരം കഷണങ്ങളാക്കിയത് ഇടുക.  അല്‍പം മുളകുപൊടി,  മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ഇളക്കിക്കൊടുത്ത ശേഷം അഞ്ചു മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. വെള്ളം വറ്റാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 

2.വെന്തു വന്ന പഴത്തിലേക്ക് ശർക്കര ചേര്‍ത്ത് ഇളക്കിക്കൊടുക്കുക. 

3. തേങ്ങ, മഞ്ഞൾപ്പൊടി , ജീരകം, പച്ചമുളക് , ഉടച്ചുവച്ച തൈര് എന്നിവ നന്നായി വെണ്ണ പോലെ അരച്ചെടുത്ത മിശ്രിതം ചേത്ത് ഇളക്കി യോജിപ്പിക്കുക.

ADVERTISEMENT

4. അതിനുശേഷം ഇതിലേക്ക് എടുത്തുവച്ചിരിക്കുന്ന ഉടച്ച ഇടത്തരം പുളിയുള്ള തൈര് ചേര്‍ത്ത് ചെറുതായി തിളച്ചു വരുന്ന വരെ ചെറിയ ചൂടിൽ ഇളിക്കിക്കൊടുക്കാം. വെട്ടി  തിളക്കാതിരിക്കാൻ ശ്രദ്ധിക്കണം .

5. അടുത്തതായി മറ്റൊരടുപ്പിലേക്ക് ചെറിയൊരു പാൻ വച്ച് താളിക്കുന്നതിന് ആവശ്യമായ വെളിച്ചെണ്ണ, നെയ്യ്  , ഉലുവ, കടുക്, ചുവന്ന മുളക്,  കറിവേപ്പില   എന്നിവ മൂപ്പിച്ച് തിളച്ചുവന്ന കാളനിലേക്ക് ചേർത്ത് ഇളക്കിച്ചേർക്കുക. െചറുതായി ചൂടുമാറി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി ചേർത്ത് ഉപയോഗിക്കാം.

English Summary : Kovilakam Kalan Traditional Recipe