സവാളയും ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റി സമയം കളയാതെ വ്യത്യസ്തമായൊരു ചിക്കൻ കറിക്കൂട്ട്. പാചകത്തിൽ തുടക്കക്കാർക്കും യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ഈ ചിക്കൻ കറി തയാറാക്കാം. നടി സാന്ദ്രാ തോമസാണ് സുഹൃത്ത് അഞ്ചുവിന്റെ സ്പെൽ രുചിക്കൂട്ട് വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ആവശ്യമായ ചേരുവകള്‍ എണ്ണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സവാളയും ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റി സമയം കളയാതെ വ്യത്യസ്തമായൊരു ചിക്കൻ കറിക്കൂട്ട്. പാചകത്തിൽ തുടക്കക്കാർക്കും യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ഈ ചിക്കൻ കറി തയാറാക്കാം. നടി സാന്ദ്രാ തോമസാണ് സുഹൃത്ത് അഞ്ചുവിന്റെ സ്പെൽ രുചിക്കൂട്ട് വിഡിയോ പങ്കുവച്ചത്.

ആവശ്യമായ ചേരുവകള്‍

ADVERTISEMENT

എണ്ണ - ആവശ്യത്തിന്
ചിക്കൻ - ഒന്ന് ( ഇടത്തരം കഷ്ണങ്ങളാക്കിയത്)
മുളകുപൊടി
മല്ലിപ്പൊടി
മഞ്ഞള്‍പ്പൊടി
ഗരം മസാലപ്പൊടി
ഉപ്പ് - ആവശ്യത്തിന്
സവാള - 4
തക്കാളി - 2
ഉരുളക്കിഴങ്ങ്
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക്
കറിവേപ്പില - ആവശ്യത്തിന്
തേങ്ങാപ്പാൽ
മല്ലിയില - ആവശ്യത്തിന്

തയാറാക്കുന്ന വിധം 

ADVERTISEMENT

പാൻ അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചു കൊടുക്കുക. അതിലേക്ക് മുളകുപൊടി ചെറു തീയിൽ ഇട്ടു മൂപ്പിക്കുക. മുളകുപൊടി മൂത്തുവന്ന ശേഷം അതിലേക്ക് വൃത്തിയാക്കി മുറിച്ചു വച്ചിട്ടുള്ള ചിക്കന്റെ കഷ്ണങ്ങള്‍ ആവശ്യത്തിന് മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചിക്കന്റെ കഷ്ണങ്ങളിൽ നിന്നും വെള്ളം ഇറങ്ങുന്നതിനായി  അഞ്ചു മിനിറ്റ് അടച്ചുവച്ച് വേവിക്കുക.

ചിക്കന്‍ വെന്തുവരുമ്പോള്‍ അതിലേക്ക് സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം വീണ്ടും അല്പസമയം അടച്ചു വച്ചു  വേവിക്കുക. അതിനുശേഷം അതിലേക്ക് മല്ലിപ്പൊടി , ഗരംമസാലപ്പൊടി ചേർത്ത് ഇളക്കിക്കൊടുക്കുക.  പച്ചമണം മാറി വന്ന ശേഷം അതിലേക്ക് ഉരുളക്കിഴങ്ങ് ചേർത്ത് ചെറുതായി വെന്ത് ഉടഞ്ഞു വരുമ്പോൾ കറിവേപ്പില ഇട്ടു കൊടുക്കാം ശേഷം തിളവരുമ്പോള്‍ തേങ്ങാപ്പാൽ, കുറച്ച് മല്ലിയില എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക.  തയാറാകുമ്പോള്‍ വാങ്ങി മാറ്റാം.

ADVERTISEMENT

ശ്രദ്ധിക്കാൻ

  • ചൂടായ വെളിച്ചെണ്ണയിൽ മുളകുപൊടി ചേർത്ത് മൂപ്പിക്കുമ്പോൾ കരിഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തീ കുറച്ച് ഇട്ട് വേണം ചെയ്യാൻ. കരിഞ്ഞു പോയാൽ അതിൽ കറിവയ്ക്കരുത്, രുചി മാറും.
  • തേങ്ങാപ്പാൽ ആവശ്യമെങ്കിൽ മാത്രം ചേർത്താൽ മതി.