ആരോഗ്യത്തിനും സൗന്ദര്യത്തിനും രണ്ട് സൂപ്പർ സ്മൂത്തീസ് രുചിയുമായി ലക്ഷ്മി നായർ. 1 ആവശ്യമായ ചേരുവകൾ ഓട്ട്സ് - 1/2 കപ്പ് വെള്ളം - 11/2 കപ്പ് തൈര് - 1 കപ്പ് സ്ട്രോബെറി - 6 - 7 എണ്ണം തേൻ - 2 ടേബിൾസ്പൂൺ തയാറാക്കുന്ന വിധം പാന്‍ അടുപ്പിൽ വച്ച് 11/2 കപ്പ് വെള്ളത്തിൽ 1/2 കപ്പ് ഓട്ട്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യത്തിനും സൗന്ദര്യത്തിനും രണ്ട് സൂപ്പർ സ്മൂത്തീസ് രുചിയുമായി ലക്ഷ്മി നായർ.

1    ആവശ്യമായ ചേരുവകൾ

  • ഓട്ട്സ്          -  1/2 കപ്പ് 
  • വെള്ളം         -  11/2  കപ്പ് 
  • തൈര്           -  1 കപ്പ് 
  • സ്ട്രോബെറി  -   6 -  7 എണ്ണം 
  • തേൻ          -  2 ടേബിൾസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം 

പാന്‍ അടുപ്പിൽ വച്ച്  11/2  കപ്പ് വെള്ളത്തിൽ 1/2 കപ്പ് ഓട്ട്സ്  വേവിച്ചെടുക്കുക. തിളച്ച് വന്നു കഴിഞ്ഞാൽ മറ്റൊരു ബൗളിലേക്ക് തണുക്കാനായി  മാറ്റി വയ്ക്കാം. തണുത്തശേഷം അതിൽ നിന്നും  1/2 കപ്പ് ഓട്സ് മാറ്റി സ്മൂത്തീസ് ബ്ലെണ്ടറിലേക്ക് ഇട്ടുകൊടുക്കുക. അതിനുശേഷം 1/2 കപ്പ് തൈര്, സ്ട്രോബെറി ചെറു കഷ്ണങ്ങളാക്കി അരിഞ്ഞത് , തേൻ എന്നിവ ചേര്‍ത്ത് രണ്ട് മിനിറ്റ് നേരം അടിച്ചെടുത്ത് ഗ്ലാസ്സിലേക്ക് മാറ്റാം.

ADVERTISEMENT

2.   ആവശ്യമായ ചേരുവകൾ

  • ഓട്ട്സ്                -  1/2  കപ്പ്
  • തൈര്                 - 1 കപ്പ്
  • നിലക്കടല  -  1/4  കപ്പ്
  • ബദാം                 -  5 - 6 എണ്ണം 
  • വാള്‍നട്ട്            -  5 - 6 എണ്ണം 
  • തേൻ            -  2 ടേബിൾസ്പൂൺ
  • വാഴപ്പഴം       -  1 എണ്ണം 

തയാറാക്കുന്ന വിധം 

ADVERTISEMENT

വേവിച്ചെടുത്ത 1/2 കപ്പ് ഓട്ട്സ്, 1/2 കപ്പ് തൈര്, നിലക്കടല 1/4  കപ്പ്, നേരത്തേ വെള്ളത്തിൽ കുതിർത്തെടുത്ത ബദാം ആവശ്യാനുസരണം , വാള്‍നട്ട്സ് , ഒരു പഴം ചെറു കഷ്ണങ്ങളാക്കി അരിഞ്ഞത്, 2 ടേബിൾസ്പൂൺ തേൻ എന്നിവ ചേർത്ത് നന്നായി ബ്ലെണ്ടറില്‍ രണ്ട് മിനിറ്റ് നേരം അടിച്ചെടുത്തശേഷം ഗ്ലാസ്സിലേക്ക് മാറ്റാം .

English Summary : Without Sugar and Milk, Oats Breakfast Smoothies.