ഗോൾഡ് വിന്നർ ഹൃദ്യ പാചകം നാളിതുവരെ കൈകാര്യം ചെയ്തത് താരതമ്യേന അറിയപ്പെടുന്ന വിഭവങ്ങളാണ്. അവയൊക്കെ കാഴ്ചക്കാരുടെ ശ്രദ്ധ കവരുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഗോൾഡ് വിന്നർ ഹൃദ്യ പാചകത്തിന്റെ പുതിയ എപ്പിസോഡിൽ ഷെഫ് ലത കുനിയിൽ പരിചയപ്പെടുത്തുന്നത് പലരും മറന്നു തുടങ്ങിയ, മലയാളിയുടെ പരമ്പരാഗത രുചിയുടെ

ഗോൾഡ് വിന്നർ ഹൃദ്യ പാചകം നാളിതുവരെ കൈകാര്യം ചെയ്തത് താരതമ്യേന അറിയപ്പെടുന്ന വിഭവങ്ങളാണ്. അവയൊക്കെ കാഴ്ചക്കാരുടെ ശ്രദ്ധ കവരുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഗോൾഡ് വിന്നർ ഹൃദ്യ പാചകത്തിന്റെ പുതിയ എപ്പിസോഡിൽ ഷെഫ് ലത കുനിയിൽ പരിചയപ്പെടുത്തുന്നത് പലരും മറന്നു തുടങ്ങിയ, മലയാളിയുടെ പരമ്പരാഗത രുചിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗോൾഡ് വിന്നർ ഹൃദ്യ പാചകം നാളിതുവരെ കൈകാര്യം ചെയ്തത് താരതമ്യേന അറിയപ്പെടുന്ന വിഭവങ്ങളാണ്. അവയൊക്കെ കാഴ്ചക്കാരുടെ ശ്രദ്ധ കവരുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഗോൾഡ് വിന്നർ ഹൃദ്യ പാചകത്തിന്റെ പുതിയ എപ്പിസോഡിൽ ഷെഫ് ലത കുനിയിൽ പരിചയപ്പെടുത്തുന്നത് പലരും മറന്നു തുടങ്ങിയ, മലയാളിയുടെ പരമ്പരാഗത രുചിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗോൾഡ് വിന്നർ ഹൃദ്യ പാചകം നാളിതുവരെ കൈകാര്യം ചെയ്തത് താരതമ്യേന അറിയപ്പെടുന്ന വിഭവങ്ങളാണ്. അവയൊക്കെ കാഴ്ചക്കാരുടെ ശ്രദ്ധ കവരുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഗോൾഡ് വിന്നർ ഹൃദ്യ പാചകത്തിന്റെ പുതിയ എപ്പിസോഡിൽ ഷെഫ് ലത കുനിയിൽ പരിചയപ്പെടുത്തുന്നത് പലരും മറന്നു തുടങ്ങിയ, മലയാളിയുടെ പരമ്പരാഗത രുചിയുടെ ഭാഗമായിരുന്ന തിരുവാതിര പുഴുക്ക് എന്ന ആരോഗ്യപ്രദമായ വിഭവത്തിന്റെ രുചിക്കൂട്ടിലേക്കാണ്.

ധനുമാസത്തിലെ തിരുവാതിര നാളിനോട് അനുബന്ധിച്ച് തയാറാക്കുന്ന തിരുവാതിര പുഴുക്ക് രുചിയും ആരോഗ്യവും കൈകോർക്കുന്ന തനത് കേരളീയ വിഭവമാണ്. വിവിധതരം കിഴങ്ങുകളുടെയും പച്ച ഏത്തക്കായയുടെയും  ചെറുപയറിന്റെയും  തേങ്ങയുടെയും കറിക്കൂട്ടുകളുടെയും സമ്മേളനത്തിലൂടെ തിരുവാതിര പുഴുക്ക് നാവിൽ രുചിയുടെ പെരുമ്പറ മേളം തീർക്കുന്നു. തിരുവാതിര പുഴുക്കിന് തനത് കേരളീയ രുചി പകരുന്നതിന് ഷെഫ് എൽഡിയ പ്യുവർ പ്ലസ് വെളിച്ചെണ്ണയാണ് പാചകത്തിന് ഉപയോഗിക്കുന്നത്.

ADVERTISEMENT

ചേരുവകൾ

  • ചേമ്പ് - 250 ഗ്രാം
  • ചേന - 150   ഗ്രാം
  • കപ്പ - 200 ഗ്രാം
  • ചെറുപയർ - 150 ഗ്രാം
  • പച്ച ഏത്തക്കായ - 200 ഗ്രാം
  • തേങ്ങ ചിരകിയത് - 250 ഗ്രാം
  • ജീരകം - 1/4 ടീസ്പൂൺ
  • ഉപ്പ്- പാകത്തിന്
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • പച്ചമുളക് - 50 ഗ്രാം
  • വറ്റൽ മുളക് - 5 എണ്ണം
  • കുരുമുളക് - 1 ടീസ്പൂൺ
  • കറിവേപ്പില - ഏതാനും എണ്ണം
  • വെളിച്ചെണ്ണ

തയാറാക്കുന്ന വിധം

ADVERTISEMENT

മുൻപ് അവതരിപ്പിച്ച വിഭവങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിന്റെയും മലയാളിയുടെയും മാത്രമായ സ്പെഷ്യൽ വിഭവമാണ് തിരുവാതിര പുഴുക്ക്. മലയാളികൾക്ക് പ്രിയങ്കരമായ വെളിച്ചെണ്ണ ചേർക്കുന്നത് കൊണ്ട് മാത്രമല്ല ഇത്. സംസ്ഥാനത്ത് കാലാകാലമായി കണ്ടുവരുന്ന കിഴങ്ങ് വിഭവങ്ങളും ഇതിന്റെ ഭാഗമാണ്. കേരളത്തിലെ ഭക്ഷ്യയോഗ്യമായ ഏത് കിഴങ്ങ് വിളയും  തിരുവാതിര പുഴുക്കിന്റെ ഭാഗമാക്കാം.

മലയാളമാസമായ ധനുവിലെ തിരുവാതിര നാളിലാണ് തിരുവാതിര ആചരിക്കുന്നത്. ഈ തണുപ്പ് കാലാവസ്ഥയിൽ കേരളീയർ പരമ്പരാഗതമായി  എണ്ണമയമുള്ള വിഭവങ്ങളും കിഴങ്ങ്  ഭക്ഷണങ്ങളും  ധാരാളം കഴിക്കാറുണ്ട്. ഇത്തരത്തിൽ നോക്കിയാൽ നമ്മുടെ പൂർവികരുടെ കാലാവസ്ഥ ബന്ധിതമായ ഒരു ഭക്ഷണമാണ് തിരുവാതിര പുഴുക്കെന്ന് കാണാം. പഴയകാലത്ത് നാട്ടിലെ സ്ത്രീകൾക്ക് പ്രസവസമയത്ത് അല്ലാതെ വിശ്രമം ലഭിക്കാറില്ലായിരുന്നു എന്ന് ഷെഫ് പറയുന്നു. അതേസമയം ധനുമാസത്തിലെ തിരുവാതിരയും സ്ത്രീകൾക്ക് വിശ്രമം ലഭിച്ചിരുന്ന അവസരമാണ്. ഈ സമയത്ത് അവരുടെ ആരോഗ്യരക്ഷയ്ക്ക് വേണ്ടി തയാറാക്കിയിരുന്ന ഒരു സമീകൃത ആഹാരമാണ് തിരുവാതിര പുഴുക്ക്. രാവിലെ മുതൽ വൈകുന്നേരം വരെ  ഉപവസിച്ച ശേഷമാണ് സ്ത്രീകൾ തിരുവാതിര പുഴുക്ക് കഴിക്കുന്നത്. തിരുവാതിരയുമായി ബന്ധപ്പെട്ട ശിവ-പാർവതി ഐതീഹ്യവും ഷെഫ് വിവരിക്കുന്നു.

ADVERTISEMENT

തിരുവാതിര പുഴുക്കിന്റെ ചരിത്രം പങ്കു വച്ച ശേഷം ഷെഫ് ലത ഓരോ ചേരുവയും ചേരുംപടി ചേർത്തുള്ള പാചകത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നു.  കേരളത്തിൽ വിളയുന്ന കിഴങ്ങ് വിഭവങ്ങൾ എണ്ണയിൽ വേവിച്ചു കഴിക്കുന്നതിന്റെ ഗുണഗണങ്ങളും ഷെഫ് ചൂണ്ടിക്കാട്ടുന്നു. കാപ്സിക്കവും കാബേജും പോലുള്ള ഇറക്കുമതിചെയ്ത പച്ചക്കറികൾ ഉപയോഗിച്ച് നമ്മൾ സാലഡ് തയാറാക്കാറുണ്ട്. അതേ സമയം ഈ മണ്ണിൽ, നമ്മുടെ തൊടിയിലും പറമ്പിലും വിളയുന്ന കിഴങ്ങുകളും പഴവും ഉപയോഗിച്ച് തയാറാക്കുന്ന പോഷകസമ്പുഷ്ടമായ തിരുവാതിര പുഴുക്ക്  നാം കണ്ടില്ലെന്നു നടിക്കുന്നു. അതിനാൽ തന്നെ ഓരോ കേരളീയനും ഈ തനി നാടൻ വിഭവം കഴിച്ചു നോക്കണമെന്ന് ഷെഫ് പറയുന്നു. എൽഡിയ പ്യുവർ പ്ലസ് വെളിച്ചെണ്ണയോടുള്ള  തന്റെ പ്രിയവും ഷെഫ് മറച്ചുവയ്ക്കുന്നില്ല. 

കാറ്റു കയറാത്ത കുപ്പിയിൽ അടച്ചു വച്ചാൽ ആറുമാസം വരെ എൽഡിയ പ്യുവർ പ്ലസ് വെളിച്ചെണ്ണ കേടു കൂടാതെ ഇരിക്കുമെന്ന്  ഷെഫ് പറയുന്നു. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഇത് ഒരു വർഷം വരെ കേടാകില്ല.  വെയിലത്ത് ഉണക്കിയെടുത്ത ഉന്നതനിലവാരമുള്ള കൊപ്ര ആട്ടി അരിച്ചെടുക്കുന്നതാണ് എൽഡിയ പ്യുവർ പ്ലസ് വെളിച്ചെണ്ണ. ഏറ്റവും ശുദ്ധമായതും നീരുള്ളതുമായ തേങ്ങയാണ് ഇതിനുവേണ്ടി പ്രത്യേകം തിരഞ്ഞെടുക്കുന്നത്. ആരോഗ്യവും രുചിയും മേളിക്കുന്ന ഭക്ഷണം തന്നെ വേണമെന്ന് കരുതുന്നവരുടെ പാചക പങ്കാളിയായി എൽഡിയ പ്യുവർ പ്ലസ് വെളിച്ചെണ്ണ മാറുന്നതും ഇതിനാലാണ്. നമ്മുടെ ചയാപചയ സംവിധാനത്തെ മെച്ചപ്പെടുത്തുന്ന ഈ വെളിച്ചെണ്ണ ശരീരത്തിൽ നിന്ന് വൈറസുകളെയും ബാക്ടീരിയകളെയും പുറന്തള്ളി പ്രതിരോധവും വർദ്ധിപ്പിക്കുന്നു. മീഡിയം ചേഞ്ച് ഫാറ്റി ആസിഡുകൾ എൽഡിയ പ്യുവർ പ്ലസ് വെളിച്ചെണ്ണയിൽ സമൃദ്ധമായുണ്ടെന്നു ഷെഫ് കൂട്ടിച്ചേർക്കുന്നു.

വാഴയിലയിൽ വിളമ്പി ചുക്കുകാപ്പിയും കൂട്ടി തിരുവാതിര പുഴുക്ക് കഴിക്കുന്നത് തന്നെ ഒരു പ്രത്യേക അനുഭവമാണെന്ന് എപ്പിസോഡ് അവസാനിപ്പിച്ചുകൊണ്ട് ഷെഫ് പറയുന്നു. തിരുവാതിര പുഴുക്ക് പലപ്പോഴും വൈകുന്നേരങ്ങളിലാണ് കഴിക്കാറുള്ളത്. ഈ ആരോഗ്യപ്രദമായ വിഭവം തയ്യാറാക്കുന്നത് കണ്ടിരിക്കേ, നമ്മുടെ പൂർവികർ ആരോഗ്യത്തിൽ എത്രമാത്രം ശ്രദ്ധാലുക്കളാണെന്ന് ബോധ്യമാകും.  ഗോൾഡ് വിന്നർ ഹൃദ്യ പാചകത്തിന്റെ പുതിയ എപ്പിസോഡ് കാണാം.