മധുരമുള്ള പൈനാപ്പിൾ ദോശ, അരച്ച് എടുത്ത് അപ്പോൾ തന്നെ തയാറാക്കാം. ചേരുവകൾ ശർക്കര - 1 1/2 കപ്പ് വെള്ളം - 1/2 കപ്പ് പൈനാപ്പിൾ - 1 എണ്ണം പച്ചരി - 2 കപ്പ് അവൽ - 1 കപ്പ് സോഡാപ്പൊടി - 1 / 4 ടീസ്‌പൂൺ ഉപ്പ് - ആവശ്യത്തിന് തയാറാക്കുന്ന വിധം ആദ്യം ശർക്കര ഒന്നര കപ്പ് ചീകിയെടുക്കുക (പൊടിച്ചെടുക്കുക).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മധുരമുള്ള പൈനാപ്പിൾ ദോശ, അരച്ച് എടുത്ത് അപ്പോൾ തന്നെ തയാറാക്കാം.

ചേരുവകൾ

  • ശർക്കര - 1 1/2 കപ്പ് 
  • വെള്ളം - 1/2 കപ്പ്
  • പൈനാപ്പിൾ - 1 എണ്ണം 
  • പച്ചരി - 2 കപ്പ് 
  • അവൽ - 1 കപ്പ് 
  • സോഡാപ്പൊടി - 1 / 4 ടീസ്‌പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 

ADVERTISEMENT

തയാറാക്കുന്ന വിധം 

ആദ്യം ശർക്കര ഒന്നര കപ്പ് ചീകിയെടുക്കുക (പൊടിച്ചെടുക്കുക). അതിലേക്ക് അര കപ്പ് വെള്ളം ഒഴിച്ച് ശർക്കര ഉരുക്കാൻ വയ്ക്കുക. ഇനി ഒരു പൈനാപ്പിൾ (മീഡിയം സൈസ്) എടുത്ത് ചെറുതായി അരിയുക. 

ADVERTISEMENT

പച്ചരി (2 കപ്പ്) നാലഞ്ചു മണിക്കൂർ നേരം വെള്ളത്തിലിട്ട് കുതിരാൻ വയ്ക്കുക (അധികം പശയില്ലാത്ത നല്ലയിനം പച്ചരി വേണം) കുതിർന്ന പച്ചരി നന്നായി കഴുകി എടുക്കുക. ഇനി വേണ്ടത് അവലാണ് (1 കപ്പ്) അത് വെള്ള അവലോ ചെമ്പാവിന്റെ  കുത്ത് അവലായാലും മതി. ഇതിൽ കുറച്ച് വെള്ളം ഒഴിച്ച് കുതിർത്തെടുക്കാം (5 മിനിട്ടു പോലും വേണ്ട).

ഇനി ഒരു മിക്‌സിയുടെ ജാറിലേക്ക് ആദ്യം ചെറുതായി അരിഞ്ഞ പൈനാപ്പിൾ കഷണങ്ങൾ കുറച്ചെടുത്ത് അരയ്ക്കുക അതിലേക്ക് കുതിർത്ത പച്ചരിയും കുതിർത്ത അവലും ശർക്കര ഉരുക്കിയത് (തണുത്തതിനു ശേഷം) അരിച്ചു ഒഴിക്കുക. ഇവയെല്ലാം നല്ല പേസ്റ്റ് പോലെ (തരിയില്ലാതെ) അരച്ചെടുക്കുക (കുറച്ചു വീതം എടുത്ത് രണ്ടു മൂന്നു പ്രാവശ്യമായി വേണം അരച്ചെടുക്കാൻ). 

ADVERTISEMENT

ഈ മാവിലേക്ക് അൽപം ഉപ്പും കാൽ ടീസ്‌പൂൺ സോഡാപ്പൊടിയും (കാൽ ടീസ്‌പൂണിൽ കൂടുതലാവരുത്) ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. അധികം മധുരമൊന്നും ഉണ്ടാവില്ല. ഇതൊരു ഇൻസ്റ്റന്റ് ദോശയാണ് വച്ചേക്കണ്ട ആവശ്യമില്ല ഉടനെ തന്നെ ഉണ്ടാക്കാം. ഇനി സാധാരണ ദോശ ചുടുന്നതു പോലെ ചുട്ടെടുക്കാം. ഇതിൽ കുറച്ച് നെയ് തേച്ചു നെയ് റോസ്റ്റ് ആയും ഉണ്ടാക്കാം. കുട്ടികൾക്കൊക്കെ നന്നായി ഇഷ്ടപ്പെടും. 

Note : ഇഡ്ഡലി, ദോശ, അപ്പം എന്നിവ തയാറാക്കുമ്പോൾ ആ മാവിലേക്ക് കുറച്ച് അവൽ ചേർത്തരച്ചാൽ നല്ല മയം കിട്ടും.

English Summary :  Easy Pineapple Dosa