സാധാരണ ദോശയിൽ നിന്നും വ്യത്യസ്തമായൊരു റവ ദോശ, വളരെ എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ ബോംബെ റവ - 1/2 കപ്പ് അരിപ്പൊടി - 1/2 കപ്പ് മൈദ - 1/4 കപ്പ് വെള്ളം - 3 1/2 കപ്പ് ഇഞ്ചി - 2 ടീസ്പൂൺ (പൊടിയായി അരിഞ്ഞത്) പച്ചമുളക് - 2 എണ്ണം (പൊടിയായി അരിഞ്ഞത്) വലിയ സവാള - 1/4 കപ്പ് (പൊടിയായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാധാരണ ദോശയിൽ നിന്നും വ്യത്യസ്തമായൊരു റവ ദോശ, വളരെ എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ

  • ബോംബെ റവ   - 1/2 കപ്പ്
  • അരിപ്പൊടി    - 1/2 കപ്പ്
  • മൈദ       - 1/4 കപ്പ്
  • വെള്ളം      -  3 1/2 കപ്പ്
  • ഇഞ്ചി        -  2 ടീസ്പൂൺ  (പൊടിയായി അരിഞ്ഞത്)
  • പച്ചമുളക്   -  2 എണ്ണം (പൊടിയായി അരിഞ്ഞത്)
  • വലിയ സവാള   - 1/4 കപ്പ്  (പൊടിയായി അരിഞ്ഞത്)
  • കായപ്പൊടി      - 1/4 ടീസ്പൂൺ
  • ജീരകം     - 1 ടീസ്പൂൺ
  • ഉപ്പ്      - ആവശ്യത്തിന് 
  • കശുവണ്ടി (പൊടിയായി അരിഞ്ഞത്) - 25 ഗ്രാം
ADVERTISEMENT

തയാറാക്കുന്ന വിധം 

∙ ഒരു വലിയ ബൗളിലേക്ക് 1/2 കപ്പ് വീതം ബോംബെ റവ, അരിപ്പൊടി, 1/4 കപ്പ് മൈദ  എന്നിവ ഒന്നിച്ച് ഇട്ട ശേഷം 3  കപ്പ് വെള്ളം അൽപാൽപമായി ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിച്ചു കൊടുക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി  2 ടീസ്പൂൺ , 2 പച്ചമുളക് ചെറുതായി അരിഞ്ഞത്, 1/4 കപ്പ് ചെറുതായി അരിഞ്ഞ സവാള എന്നിവ ചേർത്ത് കൊടുത്ത ശേഷം 1/4 ടീസ്പൂൺ കായപ്പൊടി , 1 ടീസ്പൂൺ ജീരകം, ആവശ്യത്തിന് ഉപ്പ് ഇട്ട് കൊടുത്ത് ഇളക്കി യോജിപ്പിക്കുക .വീണ്ടും 1/2 കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി ഇളക്കാം. ആവശ്യമെങ്കിൽ അതിലേക്ക് 25 ഗ്രാം കശുവണ്ടി പൊടിച്ചെടുത്തത് ചേർത്ത് ഇളക്കി കൊടുത്ത് കുറച്ചു സമയം മാറ്റി വയ്ക്കുക.

ADVERTISEMENT

∙ അടുത്തതായി ദോശ തവ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ തവയിലേക്ക് അൽപം എണ്ണ തടവിക്കൊടുത്ത ശേഷം കലക്കി വച്ചിട്ടുള്ള റവ ദോശമാവ് ഒരു ചെറിയ ബൗളിൽ കോരി നിരത്തി ഒഴിച്ചു കൊടുക്കുക. ( സാധാരണ ദോശ തയാറാക്കുന്ന രീതിയിൽ തവി ഉപയോഗിച്ച് പരത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക). അതിനുശേഷം ആവശ്യത്തിനു നെയ്യ് ദോശക്ക് മുകളിലും ചുറ്റുമായി ഒഴിച്ചുകൊടുക്കാം. ദോശ നന്നായി മൊരിഞ്ഞു വന്ന ശേഷം ഒന്നു  മടക്കിവച്ച് പ്ലേറ്റിലേക്ക് മാറ്റാം.

ശ്രദ്ധിക്കാൻ: ദോശ മൊരിഞ്ഞശേഷം തിരിച്ചിട്ടു കൊടുക്കേണ്ട ആവശ്യമില്ല. തവയുടെ ചൂട് ക്രമീകരിച്ച ശേഷം ഇതേ രീതിൽ ബാക്കി ദോശയും ചുട്ടെടുക്കാം. തയാറായ ശേഷം പ്ലേറ്റിലേക്ക് വിളമ്പാം.

English Summary : Easy Rava Dosa Video by Lekshmi Nair.