വീട്ടിൽ എളുപ്പത്തിൽ തയാറാക്കാവുന്ന മൈക്രോഗ്രീൻ ചേർത്തൊരു തോരൻ, കുട്ടികൾക്കും ഇഷ്ടപ്പെടുന്ന രീതിയിൽ തയാറാക്കാം. ചേരുവകൾ മൈക്രോ ഗ്രീൻസ് (ചെറുപർ വെള്ളത്തിൽ കുതിർത്ത് ഒരു ദിവസം മുഴുവൻ വച്ച ശേഷം ഒരു ടിന്നിൽ മണ്ണ്/ 'ടിഷ്യു പേപ്പർ നിരത്തി അതിനു മുകളിൽ വച്ചാൽ ഏഴു ദിവസം കൊണ്ട് തയാറാക്കാം). പച്ചമുളക് –

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടിൽ എളുപ്പത്തിൽ തയാറാക്കാവുന്ന മൈക്രോഗ്രീൻ ചേർത്തൊരു തോരൻ, കുട്ടികൾക്കും ഇഷ്ടപ്പെടുന്ന രീതിയിൽ തയാറാക്കാം.

ADVERTISEMENT

ചേരുവകൾ 

മൈക്രോ ഗ്രീൻസ് (ചെറുപർ വെള്ളത്തിൽ കുതിർത്ത് ഒരു ദിവസം മുഴുവൻ വച്ച ശേഷം ഒരു ടിന്നിൽ മണ്ണ്/ 'ടിഷ്യു പേപ്പർ നിരത്തി അതിനു മുകളിൽ വച്ചാൽ ഏഴു ദിവസം കൊണ്ട് തയാറാക്കാം).

  • പച്ചമുളക് – 2 എണ്ണം
  • തേങ്ങ ചിരകിയത് 
  • ചെറിയ ഉള്ളി – 6–7 എണ്ണം
  • മഞ്ഞൾ പൊടി – അര ടീസ്പൂൺ
  • വെളിച്ചെണ്ണ
  • ഉപ്പ് – പാകത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

മൈക്രോ ഗ്രീൻസ് നന്നായി കഴുകി എടുത്ത ശേഷം ചെറുതായി അരിഞ്ഞെടുക്കുക. ഇതിലേക്ക് പച്ചമുളകും ചെറിയ ഉള്ളി അരിഞ്ഞതും ചേർക്കുക. ആവശ്യത്തിനുള്ള തേങ്ങ ചിരകി റെഡിയാക്കി വയ്ക്കുക. 

ADVERTISEMENT

സ്റ്റൗ കത്തിച്ച് ഒരു പാന്‍ വയ്ക്കുക. പാൻ ചൂടായ ശേഷം അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുക് ഇടുക. ആവശ്യമെങ്കിൽ കറിവേപ്പിലയും വറ്റൽ മുളകും ചേർക്കാം. കടുക് പൊട്ടിയ ശേഷം അരിഞ്ഞു വച്ചിരിക്കുന്ന ചേരുവകൾ ചേർക്കാം. ഇവ ഒന്നു വഴന്നു വരുമ്പോൾ ആവശ്യത്തിന് ഉപ്പും മഞ്ഞൾപൊടിയും ചേർക്കുക. അതിനു ശേഷം തേങ്ങയും ചേർത്ത് ഇളക്കുക. തോരൻ റെഡി. ഇതു കുറച്ചു കൂടി ടേസ്റ്റി ആക്കാനും കുട്ടികൾ കഴിക്കാനും വേണ്ടി ഒരു മുട്ട കൂടി ഇതിലേക്ക് ചേർക്കാം. തോരൻ ഒരു സൈഡിലേക്ക് മാറ്റി വച്ച ശേഷം അതേ പാനിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം ഒരു മുട്ട ഇതിലേക്ക് പൊട്ടിച്ച് ഒഴിക്കുക. മുട്ടയ്ക്ക് ആവശ്യമായ ഉപ്പു കൂടി ചേർത്ത് ഒന്ന് ചിക്കിയെടുക്കുക. ഇത് തോരനുമായി നന്നായി യോജിപ്പിച്ച് എടുക്കുക. തോരൻ റെഡി.

English Summary :  Healthy Microgreens Recipe video by Anila Sreekumar.