തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലുള്ള ചെറിയ പ്രദേശം, പക്ഷേ ആ പേരു കേൾക്കുമ്പോൾ നമ്മൾ രൂചിയെപ്പറ്റി മാത്രമാണ് ആദ്യം ചിന്തിക്കുക., അതാണ് –ചെട്ടിനാട്. കാരൈക്കുടി എന്ന ഒരു ചെറിയ പട്ടണവും, 74 ഗ്രാമങ്ങളും ചേരുന്നതാണ് ചെട്ടിനാട്...Karaikudi Kozhi Kolambu, Chef Suresh Pillai, Chicken Recipe

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലുള്ള ചെറിയ പ്രദേശം, പക്ഷേ ആ പേരു കേൾക്കുമ്പോൾ നമ്മൾ രൂചിയെപ്പറ്റി മാത്രമാണ് ആദ്യം ചിന്തിക്കുക., അതാണ് –ചെട്ടിനാട്. കാരൈക്കുടി എന്ന ഒരു ചെറിയ പട്ടണവും, 74 ഗ്രാമങ്ങളും ചേരുന്നതാണ് ചെട്ടിനാട്. ഇവിടുത്തെ വിഭവങ്ങൾ വളരെ പ്രശസ്തമാണ്. നിരവധി സുഗന്ധവ്യഞ്ജനങ്ങൾ ചേർത്തുകൊണ്ടുള്ള പാചകരീതിയാണ് പ്രത്യേകത, ചെട്ടിനാടൻ സ്റ്റൈലിൽ വായിൽ വെള്ളമൂറിക്കുന്ന കാരക്കുടി കോഴി കൊളമ്പ് (Karaikudi Kozhi Kolambu) ഇങ്ങനെ നമുക്കുണ്ടാക്കാം. 

ADVERTISEMENT

കാരക്കുടി കോഴി കൊളമ്പ്

ചേരുവകൾ

ADVERTISEMENT

എല്ലുകളുള്ള ചിക്കൻ – 600 ഗ്രാം

കറിവയ്ക്കാൻ പാകത്തിന് ചെറിയ കഷണങ്ങളാക്കി മുറിക്കുക.

കറിപൗഡർ

പെരുംജീരകം – 10 ഗ്രാം

ADVERTISEMENT

മല്ലി– 10 ഗ്രാം

നന്നായി ഉണങ്ങിയ ചുവന്ന മുളക് – 10 എണ്ണം

മഞ്ഞൾപൊടി – 2 ഗ്രാം ഇവ ഒരു മിക്സിയിൽ നന്നായി പൊടിക്കുക.

സൂര്യകാന്തി എണ്ണ – 50 മില്ലി

കടുക് – 5 ഗ്രാം

ചുവന്ന മുളക് പകുതി –2

കറിവേപ്പില – കുറച്ച്

സവാള അരിഞ്ഞത് – 300 ഗ്രാം

തക്കാളി അരിഞ്ഞത് – 250 ഗ്രാം

പച്ചമുളക് – 4

വെളുത്തുള്ളി അല്ലി ചതച്ചത് – 12 എണ്ണം

ഉപ്പ് – പാകത്തിന്

മല്ലിയില അരിഞ്ഞത് – 1 കുല

തയാറാക്കുന്ന വിധം

ഒരു മൺപാത്രത്തിൽ എണ്ണ ചൂടാക്കി കടുക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേർത്ത് ഉള്ളിയും പച്ചമുളകും ചേർത്ത് ബ്രൗൺ നിറമാകുന്നതു വരെ വഴറ്റുക. 

ചിക്കൻ ചേർത്ത് കുറച്ചു നേരം വഴറ്റുക. ഉപ്പും തക്കാളിയും ചേർത്ത് രണ്ടു മിനിറ്റ് വഴറ്റുക. 40–50 ഗ്രാം കറിവേപ്പില ചേർക്കുക (നിങ്ങളുടെ മസാലയുടെ അളവ് അനുസരിച്ച്).

കറിക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇടത്തരം തീയിൽ തിളപ്പിക്കുക. ചതച്ച വെളുത്തുള്ളി ചേർത്ത് കട്ടിയുള്ള സോസ് പരുവത്തിൽ കറി വേവിക്കുക. അരിഞ്ഞ മല്ലിയിലയോ മറ്റോ ചേർത്ത് അലങ്കരിക്കുക. ചോറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ കഴിക്കാം. 

Content Summary : Karaikudi Kozhi Kolambu Recipe by Chef Suresh Pillai