ഉള്ളിയുടെയും മസാലയുടെയും നേരിയ സത്ത് അലിഞ്ഞു ചേർന്ന പാലൂദ. ചൂടോടെയും തണുപ്പിച്ചും കഴിക്കാം. ചേരുവകൾ പാൽ – 1/2 ലിറ്റർ മൈദ മാവ് – 2 ടേബിൾ സ്പൂൺ സവാള– 1/4 ഭാഗം ഏലയ്ക്ക – 3 എണ്ണം ഗ്രാമ്പൂ– 2 എണ്ണം പട്ട – 1 കഷണം പഞ്ചസാര – 3 േടബിൾ സ്പൂൺ വെള്ളം – കാൽ കപ്പ് നെയ്യ് – 2 ടേബിൾ സ്പൂൺ അണ്ടിപ്പരിപ്പ് – 25

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉള്ളിയുടെയും മസാലയുടെയും നേരിയ സത്ത് അലിഞ്ഞു ചേർന്ന പാലൂദ. ചൂടോടെയും തണുപ്പിച്ചും കഴിക്കാം.

ചേരുവകൾ 

  • പാൽ – 1/2 ലിറ്റർ
  • മൈദ മാവ് – 2 ടേബിൾ സ്പൂൺ
  • സവാള– 1/4 ഭാഗം
  • ഏലയ്ക്ക – 3 എണ്ണം
  • ഗ്രാമ്പൂ– 2 എണ്ണം
  • പട്ട – 1 കഷണം
  • പഞ്ചസാര – 3 േടബിൾ സ്പൂൺ
  • വെള്ളം – കാൽ കപ്പ്
  • നെയ്യ് – 2 ടേബിൾ സ്പൂൺ
  • അണ്ടിപ്പരിപ്പ് – 25 ഗ്രാം
ADVERTISEMENT

തയാറാക്കുന്ന വിധം

ADVERTISEMENT

ആദ്യമായി കിഴികെട്ടാനായി ഒരു ചെറിയ കഷ്ണം മൽമൽ തുണി എടുക്കുക. അതിലേക്ക് ഒരു വലിയ സവാളയുടെ കാൽ ഭാഗം മുറിച്ചത്, മൂന്ന് ഏലയ്ക്ക, രണ്ട് ഗ്രാമ്പൂ, ഒരു കഷ്ണം പട്ട എന്നിവ ചേർത്ത് ഇതെല്ലാം കൂടി ഒരു കിഴി െകട്ടി വയ്ക്കുക. ഒരു പാത്രത്തിൽ അര ലിറ്റർ പാലെടുത്ത് ഈ കിഴി അതിലേക്ക് ഇറക്കി വയ്ക്കുക. ഇതിന്റെ കൂടെ മൂന്ന് ടേബിൾസ്പൂൺ പഞ്ചസാരയും േചർത്തിളക്കി പാൽ തിളപ്പിക്കുക. പാൽ തിളയ്ക്കാറായി വരുമ്പോൾ കാൽ കപ്പ് വെള്ളം കൂടി ചേർക്കുക. നന്നായി തിള വന്നു കഴിയുമ്പോൾ പത്തു മിനിറ്റ് നേരം ഇടത്തരം തീയിൽ തിളപ്പിച്ചു കൊണ്ടിരിക്കുക.

ഈ സമയം രണ്ടു ടേബിൾ സ്പൂൺ മൈദാ മാവ് കുറച്ചു വെള്ളം ഒഴിച്ച് കലക്കി വയ്ക്കുക. ഇനി പാലിൽ നിന്ന് കിഴി മാറ്റിയ ശേഷം കലക്കി വച്ചിരിക്കുന്ന മൈദാ മാവ് ഈ പാലിലേക്ക് ചേർത്ത് നന്നായി ഇളക്കി നല്ല തിള വരുമ്പോൾ ഒരുപാട് കട്ടിയോ ലൂസോ ആകാതെ കുടിക്കാൻ പറ്റുന്ന പാകമാകുമ്പോൾ അടുപ്പിൽ നിന്നും മാറ്റുക. 

ADVERTISEMENT

അതിനു ശേഷം ഒരു പാനിൽ രണ്ടു ടേബിൾ സ്പൂൺ നെയ്യൊഴിച്ച് ചൂടാക്കി അതിലേക്ക് കുറച്ച് അണ്ടിപ്പരിപ്പ് (25 ഗ്രാം) ചേർത്ത് പാകത്തിന് മൂത്തു വരുമ്പോൾ ഇത് പാലൂദയിലേക്ക് ഒഴിച്ചു കൊടുക്കുക. ടേസ്റ്റി പാലൂദ റെഡി.

പാലൂദ തണുപ്പിച്ച് കുടിക്കുമ്പോൾ അണ്ടിപ്പരിപ്പ് ചെറുതായി നുറുക്കി പാലിൽ ചേർക്കാം, നെയ്യിൽ വറുക്കേണ്ട ആവശ്യം ഇല്ല.

English Summary : Try this delicious paalooda for iftar.