മീൻ കരിച്ചു പൊരിച്ചു അതിന്റെ പവിത്രത നഷ്ടപ്പെടാത മനോഹരമായി പാചകം ചെയ്യുന്നതിന്റെ രുചിക്കൂട്ടുമായി ഷെഫ് ഷൈൻ, മഴവിൽ മനോരമയിലെ ‘പണം തരും പടം’ ഗെയിം ഷോയിലാണ് രസികൻ പാചകകഥകളും രുചികളും പങ്കുവച്ചത്. മീൻ പൊള്ളിച്ചത് ചൂടായ ഫ്രൈയിങ് പാനിൽ വാഴയില വിരിച്ച് അതിനു മുകളിലായി കറിവേപ്പില വിതറി മുകളിലായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മീൻ കരിച്ചു പൊരിച്ചു അതിന്റെ പവിത്രത നഷ്ടപ്പെടാത മനോഹരമായി പാചകം ചെയ്യുന്നതിന്റെ രുചിക്കൂട്ടുമായി ഷെഫ് ഷൈൻ, മഴവിൽ മനോരമയിലെ ‘പണം തരും പടം’ ഗെയിം ഷോയിലാണ് രസികൻ പാചകകഥകളും രുചികളും പങ്കുവച്ചത്.

ADVERTISEMENT

മീൻ പൊള്ളിച്ചത്

ചൂടായ ഫ്രൈയിങ് പാനിൽ വാഴയില വിരിച്ച് അതിനു മുകളിലായി കറിവേപ്പില വിതറി മുകളിലായി പച്ചവെളിച്ചെണ്ണ ഒഴിച്ച് കരിമീനോ ചാളയോ ഏത് മീനായാലും ലേശം പച്ചവെളിച്ചെണ്ണയും ഉപ്പും കുരുമുളകും പുരട്ടുക. കുരുമുളകിനേക്കാൾ ബെസ്റ്റ് കാന്താരിയും കറിവേപ്പിലയും അരച്ചു ചേർക്കുന്നതാണ്. ഇനി എണ്ണ ചൂടായ ശേഷം ആ പാത്രത്തിലേക്കു മീൻ വയ്ക്കുക. ചെറിയ തീയിൽ ഇത് പൊള്ളിത്തുടങ്ങുമ്പോൾ ഇതൊന്നു മറിച്ചിട്ടു കൊടുക്കുക. അതിലേക്കു ലേശം തേങ്ങാപ്പാൽ ഒഴിച്ചു കൊടുക്കുക. ഈ തേങ്ങാപ്പാലും ഇതിലുപയോഗിച്ചിരിക്കുന്ന പൊടിയും ചേർന്ന് പച്ചയും മഞ്ഞയും ചേർന്ന ഒരു ഗ്രീനിഷ് കളർ വരുമ്പോൾ ഇത് വെന്തു എന്നു മനസിലാക്കാം. ഇനി ഇത് പാത്രത്തിൽ നിന്ന് നേരെ എടുത്ത് ഒരു വാഴയിലേക്ക് വച്ച ശേഷം നല്ല വെള്ളയപ്പത്തിന്റെയോ ഇഡ്ഡലിയുടെയോ കൂടെ ഈ മസാലയും  മീനും കൂട്ടി കഴിക്കുക. 

ADVERTISEMENT

ചൈനയിലെ ഡ്രങ്കൻ ഷ്രിമ്പ്!

മീനിന് രുചികൂട്ടാനുള്ള പൊടിക്കൈകൾ മാത്രമല്ല ലോകത്തെ വ്യത്യസ്ഥ രുചിയനുഭവങ്ങളും ഷെഫ് പങ്കുവച്ചു;

ADVERTISEMENT

ചൈനയിൽ ഡ്രങ്കൻ ഷ്രിമ്പ് (മദ്യപിച്ച കൊഞ്ച്) എന്നൊരു ഫിഷ് ഉണ്ട്. അവിടുത്തെ റൈസ് വൈൻ നമ്മുടെ നാട്ടിലെ ചാരായം എന്നു പറയും ഇതിലേക്ക് ഈർക്കിലിൽ കോർത്ത് ഈ പ്രോൺസിനെ ജീവനോടെ വൃത്തിയാക്കി കുത്തിയിട്ടേക്കും. ഇതിനെ നമുക്ക് കഴിക്കാൻ തരും കൂടെ റൈസ് വൈനും എന്നിട്ട് ചിയേഴ്സ് എന്നു പറയും അവിടെ ചിയേഴ്സിന് ഗാമ്പേ എന്നാണ് പറയുന്നത്. രണ്ട് ഗാമ്പേ കഴിയുമ്പോൾ ഈ ഷ്രിമ്പ് വായിൽ ചെല്ലും. വായിൽ കിടന്ന് ഇതൊന്നു പിടയ്ക്കും. എന്നിട്ട് നേരെ താഴോട്ട് അങ്ങ് പോകും. കേൾക്കുമ്പോൾ മൃഗീയത ആയിട്ടൊക്കെ തോന്നും. പക്ഷേ അതൊരു മനോഹരമായ വിഭവമാണ്.

English Summary : Chef Shine fish cooking tips in Panam Tharum Padam Show.