വീട്ടിൽ ഭക്ഷണം തയാറാക്കുക എന്നത് പരമ്പരാഗതമായി അമ്മ, മുത്തശ്ശി, ഭാര്യ, സഹോദരി...എന്നിവരുടെ കടമയായിട്ടാണ് കാണപ്പെടുന്നത്. ആണുങ്ങൾ വല്ലപ്പോഴും മാത്രം പാചകം ചെയ്യും, വളരെ കുറച്ചു പേർ താത്പര്യത്തോടെ ചെയ്യും. ഇപ്പോൾ ആ രീതിയൊക്കെ മാറി. വീടുകളിൽ എല്ലാവരും ചേർന്നു ഭക്ഷണം തയാറാക്കുമ്പോൾ ഭക്ഷണത്തിന്റെ രുചി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടിൽ ഭക്ഷണം തയാറാക്കുക എന്നത് പരമ്പരാഗതമായി അമ്മ, മുത്തശ്ശി, ഭാര്യ, സഹോദരി...എന്നിവരുടെ കടമയായിട്ടാണ് കാണപ്പെടുന്നത്. ആണുങ്ങൾ വല്ലപ്പോഴും മാത്രം പാചകം ചെയ്യും, വളരെ കുറച്ചു പേർ താത്പര്യത്തോടെ ചെയ്യും. ഇപ്പോൾ ആ രീതിയൊക്കെ മാറി. വീടുകളിൽ എല്ലാവരും ചേർന്നു ഭക്ഷണം തയാറാക്കുമ്പോൾ ഭക്ഷണത്തിന്റെ രുചി സ്വാഭാവികമായിട്ട് കൂടും. ഒരാൾ തനിയെ ഒരു മീൻ കറി തയാറാക്കുന്നത് നോക്കുമ്പോൾ അതിൽ ധാരാളം സങ്കീർണ്ണതകൾ കാണാം. ആണും പെണ്ണും എന്ന വേർതിരിവില്ലാതെ എല്ലാവരും ചേർന്നു ജോലികൾ തീർക്കുന്ന സമത്വമാണ് ഇനി അടുക്കളയിൽ വരേണ്ടത്.

Image Credit : George Rudy / Shutterstock

തേങ്ങ തിരുമ്മി കൊടുക്കുന്നതു മാത്രമല്ല, പാചകം ചെയ്യുന്ന സമയത്താകും മൊബൈൽ മാറ്റി വയ്ക്കുന്നത്. രണ്ടു പേർ സന്തോഷത്തോടെ സംസാരിച്ച് ഭക്ഷണം തയാറാക്കുമ്പോൾ കുടുംബ ബന്ധങ്ങളും മെച്ചപ്പെടും. 

Image Credit : Marian Weyo / Shutterstock
ADVERTISEMENT

പ്ലാനിങ് കൂടിയുണ്ടെങ്കിൽ ഏറെ രസകരമായി പാചകം ചെയ്യാം. അതുപോലെ പാചകത്തിനൊപ്പം പാത്രങ്ങളും വൃത്തിയാക്കി പോകുക. Clean as you go... ക്ലീനിങും കുക്കിങും ഒരു പോലെ കൊണ്ടുപോകുവാൻ ശ്രദ്ധിക്കണം. കുക്കിങ് തീരുമ്പോൾ അതിനൊപ്പം പാത്രങ്ങളും വൃത്തിയാക്കി വയ്ക്കുക. ഭക്ഷണം എല്ലാം കഴിച്ചു കഴിഞ്ഞു വൃത്തിയാക്കാം എന്നു വയ്ക്കുമ്പോൾ ജോലി ഭാരം കൂടും. ഏഴുവയസിനു മുകളിലേക്കുള്ള കുട്ടികളെയും കൂട്ടാം. വൈകിട്ട് ടിവി കാണുന്ന സമയത്ത് സവാള, വെളുത്തുളളി, ഇഞ്ചി ഇതൊക്കെ ഒരാഴ്ചത്തേക്കു വേണ്ടത് എന്ന കണക്കിൽ വൃത്തിയാക്കി വയ്ക്കാം. എല്ലാവരും  ചേർന്നു ചെയ്യുമ്പോൾ ഇങ്ങനെ ചില ടിപ്സുകൾ കൂടി ഉപയോഗിച്ചാൽ ഏറെ രസകരമാണ് പാചകം. 

English Summary : Cooking together can help create and continue a strong relationship.