വളരെ കുറച്ച് ചേരുവകൾ കൊണ്ടൊരു ഹൈ പ്രോട്ടീൻ ബ്രേക്ക്ഫാസ്റ്റ് തയാറാക്കുന്നത് പരിചയപ്പെടുത്തുകയാണ് പാചക വിദഗ്ധ ലക്ഷ്മി നായർ. ചേരുവകൾ പച്ചമുളക് – 1 എണ്ണം സവാള വലുത് – 1 എണ്ണം കാരറ്റ് (മീഡിയം സൈസ്) – 1 എണ്ണം ചെറുപയർ പരിപ്പ് - 3/4 കപ്പ് ഓട്സ് – 1 കപ്പ് മഞ്ഞൾ പൊടി – 1/2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ കുറച്ച് ചേരുവകൾ കൊണ്ടൊരു ഹൈ പ്രോട്ടീൻ ബ്രേക്ക്ഫാസ്റ്റ് തയാറാക്കുന്നത് പരിചയപ്പെടുത്തുകയാണ് പാചക വിദഗ്ധ ലക്ഷ്മി നായർ.

ADVERTISEMENT

ചേരുവകൾ

  • പച്ചമുളക് – 1 എണ്ണം
  • സവാള വലുത് – 1 എണ്ണം
  • കാരറ്റ് (മീഡിയം സൈസ്) – 1 എണ്ണം
  • ചെറുപയർ പരിപ്പ്  - 3/4 കപ്പ്
  • ഓട്സ് – 1 കപ്പ്
  • മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
  • മല്ലിയില 

തയാറാക്കുന്ന വിധം

ADVERTISEMENT

ആദ്യം ഒരു പാത്രത്തിൽ മുക്കാൽ കപ്പ് ചെറുപയർ പരിപ്പെടുത്തു കുറച്ച് വെള്ളം ഒഴിച്ച് മൂന്നു മണിക്കൂർ കുതിരാനായി വയ്ക്കുക. പച്ചക്കറി അരിയുന്നതിനു മുൻപായി ഒരു പാത്രത്തിൽ ഒരു കപ്പ് ഓട്സ് എടുത്ത് കുറച്ച് വെള്ളം ഒഴിച്ചു കുതിർക്കാൻ വയ്ക്കാം. 

അതിനു ശേഷം പച്ചമുളകും സവാളയും മല്ലിയിലയും ചെറുതായി അരിഞ്ഞു വയ്ക്കുക. കാരറ്റ് ഗ്രേറ്റ് ചെയ്തെടുക്കുക. പച്ചക്കറി അരിഞ്ഞു കഴിഞ്ഞശേഷം കുതിർത്ത ചെറുപയർ പരിപ്പും ഓട്സും ആവശ്യത്തിനു വെള്ളം ചേർത്ത് ഒരു മിക്സിയുടെ ജാറിൽ നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത മാവ് ഒരു പാത്രത്തിലേക്കു മാറ്റി ഇതിലേക്കു അരടീസ്പൂൺ മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്തു നന്നായി യോജിപ്പിക്കുക. അതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന പച്ചമുളകും സവാളയും കാരറ്റും മല്ലിയിലയും ആവശ്യമെങ്കിൽ അൽപം വെള്ളം കൂടി ചേർത്തു നന്നായി യോജിപ്പിക്കുക.

ADVERTISEMENT

ഇനി സ്റ്റൗ കത്തിച്ച് ദോശക്കല്ല് വച്ച് നന്നായി ചൂടായ ശേഷം ദോശക്കല്ലിൽ അൽപം നല്ലെണ്ണ പുരട്ടി ഒരു തവി മാവൊഴിച്ച് ദോശ ചുട്ടെടുക്കാം.

English Summary :  Easy healthy weight loss breakfast.