ഭക്ഷണമുണ്ടാകുന്നത് ഒരു കലയെന്ന പോലെ കാണുന്ന നഗരം. അവിടെ നിന്നും അവ ആസ്വദിക്കുന്നത് പോലും മനോഹരമായ ഒരു അനുഭവമാണ്. പറഞ്ഞു വരുന്നത് മറ്റൊന്നിനെക്കുറിച്ചുമല്ല. ന്യൂ ഓർലീൻസിനെ കുറിച്ചാണ്, ലൂസിയാന നഗരത്തിന്റെ മറ്റൊരു മുഖം. അവസാനമില്ലാത്ത ഭക്ഷണാനുഭവങ്ങളിലേക്കുള്ള ഒരു യാത്രയ്ക്ക് ആഹാരപ്രേമികളെ ഇത്തവണയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭക്ഷണമുണ്ടാകുന്നത് ഒരു കലയെന്ന പോലെ കാണുന്ന നഗരം. അവിടെ നിന്നും അവ ആസ്വദിക്കുന്നത് പോലും മനോഹരമായ ഒരു അനുഭവമാണ്. പറഞ്ഞു വരുന്നത് മറ്റൊന്നിനെക്കുറിച്ചുമല്ല. ന്യൂ ഓർലീൻസിനെ കുറിച്ചാണ്, ലൂസിയാന നഗരത്തിന്റെ മറ്റൊരു മുഖം. അവസാനമില്ലാത്ത ഭക്ഷണാനുഭവങ്ങളിലേക്കുള്ള ഒരു യാത്രയ്ക്ക് ആഹാരപ്രേമികളെ ഇത്തവണയും ക്ഷണിച്ചിരിക്കുകയാണ് ന്യൂ ഓർലീൻസ്. ചരിത്രവും അതുപോലെ തന്നെ സാംസ്‌കാരിക വൈവിധ്യങ്ങളും വിളിച്ചോതുന്നവയാണ് നഗരത്തിലെ വിഭവ വൈവിധ്യം. പലതരത്തിലുള്ള ഭക്ഷണങ്ങൾ ഇവിടെ തയാറാക്കപ്പെടുന്നു അവയിൽ തനി നാടനും പഴമയുടെ രുചി വിളിച്ചോതുന്നവയും വിവിധ ഗന്ധവും രുചിയും കൊണ്ട് ആരെയും ആകർഷിക്കുന്നവയുമെല്ലാം അടങ്ങിയിരിക്കുന്നു.

ന്യൂ ഓർലീൻസിന്റെ പരമ്പരാഗത പാചക രീതി ക്രിയോൾ, കാജുൻ സ്വാധീനങ്ങളുടെ രുചികരമായ ഒരു മിശ്രണമാണ്. നഗരത്തിന്റെ ബഹുസ്വര സാംസ്കാരിക പൈതൃകത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ക്രിയോളിൽ ഉൾപ്പെട്ട  ഗംബോ, ജമ്പാലയ എന്നിവ സ്പാനിഷ്, ഫ്രഞ്ച്, ആഫ്രിക്കൻ രുചികളുടെ ഒരു സങ്കലനമാണ്. കാജുനിലെ പ്രധാനികളായ ബൗഡിനും ആൻഡൂലെ സോസേജും ക്രാഫിഷ് എടൂഫിയും നാടൻ രുചികളുടെ പ്രതിനിധികളാണ്. ക്രാഫിഷ്, ഓയിസ്റ്റർ എന്നിവയാണ് സീഫുഡിൽ പ്രധാന സ്ഥാനം അലങ്കരിക്കുന്നവർ. അതേസമയം ബീഗ്നെറ്റുകൾ, പോബോയ്‌സ്, പ്രാലൈനുകൾ എന്നിവ മധുരതരമായ രുചി പ്രദാനം ചെയ്യുന്നു. ഇവിടെ തയാറാക്കുന്ന ഓരോ വിഭവവും ആ നാടിന്റെ തനതു പൈതൃകത്തിനൊപ്പം പാചകപാരമ്പര്യത്തിന്റെയും കഥ പറയുന്നുണ്ട്.

Zack Smith Photography
ADVERTISEMENT

ന്യൂ ഓർലീൻസിലെ പാചകയാത്ര ഓരോ ഭക്ഷണപ്രേമിക്കും അതീവ രുചികരമായ ഒരു മനോഹര അനുഭവം തന്നെയായിരിക്കും. ആ നഗരത്തിന്റെ പാരമ്പര്യം പേറുന്ന രുചികളും അതിനൊപ്പം തന്നെ മറഞ്ഞു പോയവയുമെല്ലാം ഈ രുചിയാത്രയിൽ ആസ്വദിക്കാവുന്നതാണ്. ക്രിയോൾ, കാജുൻ എന്ന പാചകരീതി ചിലർ ഈ ടൂറിൽ പിന്തുടരുമ്പോൾ വിവിധ തരത്തിലുള്ള സ്ട്രീറ്റ് ഫുഡുകൾ ഒരുക്കും മറ്റൊരു കൂട്ടർ. നഗരത്തിന്റെ ഭക്ഷണ സംസ്കാരത്തെ കുറിച്ച് കൂടി വെളിവാക്കുന്നവയാണ്  ന്യൂ ഓർലീൻസിലെ പാചക യാത്രകൾ. വേറിട്ട പാചക രീതികളാണ് യാത്രയുടെ പ്രധാനാകർഷണം. ഓരോന്നും മറ്റൊന്നിൽ നിന്നും ഏറെ വ്യത്യസ്തവുമാണ്. കിച്ചൻ ടൂറുകൾ, ന്യൂ ഓർലീൻസ് സീക്രട്ട്‌സ്, പ്രീമിയർ ന്യൂ ഓർലീൻസ് ഫുഡ് ടൂർ, ടേസ്റ്റ്ബഡ് ഫുഡ് ആൻഡ് ഹിസ്റ്ററി ടൂറുകൾ, നൈറ്റ്‌ലി സ്പിരിറ്റ്‌സ്, അണ്ടർഗ്രൗണ്ട് ഡോനട്ട് ടൂർ എന്നിങ്ങനെ നീളുകയാണ് രുചി വൈവിധ്യം. 

Zack Smith Photography

ഭക്ഷണം ആസ്വദിക്കുന്നതിനായി മറ്റെങ്ങും കേട്ടുകേൾവി പോലുമില്ലാത്ത, നിരവധി ആഘോഷങ്ങളും വർഷം മുഴുവനും ന്യൂ ഓർലീയൻസിൽ സംഘടിപ്പിക്കാറുണ്ട്. ഒരു ഭക്ഷണപ്രേമിയാണെങ്കിൽ ഒരിക്കലും നഷ്ടപ്പെടുത്തരുത് ക്രെസെന്റ് സിറ്റി ബ്ലൂസ്ആൻഡ് ബി ബി ക്യൂ ഫെസ്റ്റിവൽ, എമറിൽ ലഗാസെസ് ബൗഡിൻ, ബർബൺ ആൻഡ് ബിയർ, ലൂസിയാന സീഫുഡ് ഫെസ്റ്റിവൽ തുടങ്ങിയവ. മറ്റെവിടെയുമില്ലാത്ത പാചക അനുഭവം നൽകുന്നു ഇവിടുത്തെ ഈ ആഘോഷങ്ങൾ. 

Zack Smith Photography
ADVERTISEMENT

തദേശീയരായവരുടെ മാത്രമല്ല, മറ്റുദേശങ്ങളിൽ നിന്നുമുള്ളവരുടെ വരെ ഹൃദയം കവർന്ന നിരവധി ഭക്ഷണ ശാലകൾ കൊണ്ട് സമ്പന്നമാണ് ന്യൂ ഓർലീയൻസ്.  സെനഗലീസ് രുചികളിൽ നിന്നും പ്രചോദിതമായ ഡാകർ നോല, ട്രിനിഡാഡിയൻ ഡബിൾസ് പോലെയുള്ള തനതു കരീബിയൻ രുചികൾ തുടങ്ങി പലതും ഇവിടെ നിന്നും ലഭിക്കും. 2023 ൽ കഴിച്ചിരിക്കേണ്ട 23 രുചികളിൽ പ്രധാനിയായ അയു ബേക്ക് ഹൗസിലെ ബൗഡിൻ ബോയ് എന്ന പേരുള്ള പേസ്ട്രി അയൽനാട്ടുകാരുടെക്കിടയിൽ പോലും പ്രശസ്തമാണ്. ന്യൂ ഓർലീയൻസ് എന്ന നഗരത്തിൽ മാത്രം പ്രശസ്തമായ നൂറിലധികം ഭക്ഷണശാലകൾ ഇന്നുണ്ട് അതുകൊണ്ടു തന്നെ രുചി തേടിയുള്ള ഈ നഗര യാത്ര ഒരിക്കലും അവസാനിക്കുകയില്ല.

English Summary:

New Orleans Culinary Fare: A Food Lovers Handbook