വനിതാ ദിനത്തിൽ ചങ്ങനാശേരി അഞ്ചപ്പം ഭക്ഷണശാലയിൽ എത്തിയ നടൻ ജയറാമും നടി ആത്മിയയും. ചിത്രം : റിജോ ജോസഫ്

ഷൂട്ടിങ് തിരക്കുകള്‍ക്ക് ഇടവേള നല്‍കി ചങ്ങനാശേരിയിലെ അഞ്ചപ്പം ഭക്ഷണശാലയില്‍ എത്തിയ സിനിമാ താരം ജയറാമും സഹപ്രവര്‍ത്തകരും മേശയില്‍ നിരന്ന വിഭവങ്ങള്‍ കണ്ട് ഫ്ലാറ്റായി. അവിയല്‍, വന്‍പയര്‍ മെഴുക്കുവരട്ടി, ബീറ്റ്റൂട്ട് പച്ചടി, മധുരക്കറി (കൈതച്ചക്ക), മുളക് ചമ്മന്തി, മാങ്ങാ അച്ചാര്‍ എന്നിവയ്ക്കൊപ്പം  ചോറിന് ഒഴിച്ചു കൂട്ടാന്‍ സാമ്പാറും മോരും എത്തിയതോടെ ശ്രദ്ധ ഭക്ഷണ കാര്യത്തിലായി. 

വനിതാ ദിനത്തിൽ ചങ്ങനാശേരി അഞ്ചപ്പം ഭക്ഷണശാലയിൽ എത്തിയ നടൻ ജയറാമും നടി ആത്മിയയും. ചിത്രം : റിജോ ജോസഫ്

മായം ചേര്‍ക്കാത്ത ശുദ്ധ വെജിറ്റേറിയന്‍ ഭക്ഷണം കണ്ടതോടെ ഒപ്പമുണ്ടായിരുന്ന നടി ആത്മീയ, നടന്മാരായ കലാഭവന് പ്രജോദ്, ടിനി ടോം, സംവിധായകന്‍ സനല്‍ കളത്തില്‍, സാജന്‍ കളത്തില്‍, കലാസംവിധായകന്‍ സാലു ജോര്‍ജ് തുടങ്ങിയവരും ഹാപ്പിയായി. കുടിക്കാന്‍ കഞ്ഞിവെള്ളവും ഭക്ഷണത്തിനൊടുവില്‍ അടപ്രഥമനും വിളമ്പിയാണ് അഞ്ചപ്പം പ്രവര്‍ത്തകര്‍  ചലച്ചിത്ര താരങ്ങളെ യാത്രയാക്കിയത്.  മധ്യകേരളത്തില്‍‍ ഇത്രയും രുചിയുള്ള ഭക്ഷണം മറ്റെങ്ങും ലഭിച്ചിട്ടില്ലെന്നും മറ്റ് ലൊക്കേഷനുകളില്‍ ചെല്ലുമ്പോഴും  അഞ്ചപ്പത്തിന്റെ കഥ പങ്കുവെയ്ക്കുമെന്നും പറഞ്ഞാണ് താരങ്ങള്‍ അഞ്ചപ്പത്തോട് വിടപറഞ്ഞത്. 

അഞ്ചപ്പം

വനിതാ ദിനത്തിൽ ചങ്ങനാശേരി അഞ്ചപ്പം ഭക്ഷണശാലയിൽ എത്തിയ നടൻ ജയറാമും നടി ആത്മിയയും അഞ്ചപ്പത്തിന്റെ പ്രവർത്തകർക്കൊപ്പം. പുകയും കരിയുമടിച്ച് ഞങ്ങൾ കറുകറ എന്നാണെങ്കിലും ജയറാം നല്ല ചൊകചൊക എന്നാണെന്ന കമന്റ് കേട്ട് നാണിച്ചു ചിരിക്കുന്നതാണ് സീൻ. ചിത്രം : റിജോ ജോസഫ്

ആഹാരവും അറിവും ആദരവോടെ എന്ന ആശയത്തിന്റെ സാക്ഷാത്കാരമാണ് അഞ്ചപ്പം. ഫാ.ബോബി ജോസ് കട്ടിക്കാടിന്റെയും സഹപ്രവര്‍ത്തകരുടെയും ഈ ആശയം  കേരളത്തില്‍ 4 സ്ഥലങ്ങളില്‍ യാഥാര്‍ഥ്യമായിക്കഴിഞ്ഞു.  ഭക്ഷണം കഴിച്ച ശേഷം പണം വാങ്ങാന്‍ കൗണ്ടര്‍ ഇല്ല എന്നതാണ് ഭക്ഷണശാലയുടെ പ്രധാന സവിശേഷത. ഭക്ഷണ ശാലയ്ക്ക് മുന്നിലുള്ള  പെട്ടിയില്‍ എന്തെങ്കിലും നിക്ഷേപിച്ചാല്‍ മതിയാവും. പണമില്ലെങ്കിലും കുഴപ്പമില്ല. ഭക്ഷണം കഴിച്ച് മടങ്ങാം. വൈകുന്നേരങ്ങളില്‍ ഭക്ഷണ ശാല വായനശാലയായി മാറും. പുസ്തകങ്ങള്‍ വായിക്കാനും സര്‍ഗാത്മകമായ കഴിവുകള്‍ പ്രകടിപ്പിക്കാനുമുള്ള ഇടമായി അഞ്ചപ്പം മാറും. 

വനിതാ ദിനത്തിൽ ചങ്ങനാശേരി അഞ്ചപ്പം ഭക്ഷണശാലയിൽ എത്തിയ നടൻ ജയറാമും നടി ആത്മിയയും. ചിത്രം : റിജോ ജോസഫ്

ശരാശരി 200 മുതല്‍ 230 ആളുകള്‍ ദിവസവും അഞ്ചപ്പത്തില്‍ ഊണ് കഴിക്കാനെത്തുന്നുണ്ട്. സാമ്പാറാണ് ചങ്ങനാശേരി അഞ്ചപ്പത്തിലെ ഹൈലൈറ്റ്. ഇടയ്ക്ക് സാമ്പാര്‍ ഒഴിവാക്കി തക്കാളിക്കറിയും പരിപ്പുകറിയുമൊക്കെ പരീക്ഷിച്ചെങ്കിലും ഭക്ഷണ പ്രേമികള്‍ നിര്‍ബന്ധം പിടിച്ചതോടെ ദിവസവും സാമ്പാര്‍ വിളമ്പാന്‍ നിര്‍ബന്ധിതരായെന്ന് അഞ്ചപ്പം ഭക്ഷണ ശാലയുടെ അടുക്കള ചുമതലക്കാര്‍ പറയുന്നു. ഊണിനു ശേഷം പായസം, പഴം, തങ്ങിമത്തന്‍, കേസരി തുടങ്ങിയവയില്‍ ഏതെങ്കിലും മധുരവും വിളമ്പും. വൈകുന്നേരങ്ങളില്‍  പുസ്തക വായനയ്്ക്ക് എത്തുന്നവര്‍ക്ക് കട്ടന്‍ കാപ്പിയോടൊപ്പം ആവിയില്‍ പുഴുങ്ങിയെടുത്ത ഐതെങ്കിലും വിഭവവും നല്‍കും.