തേങ്ങാപ്പാലും ലെമൺ ഗ്രാസും കുരുമുളകും ബേസിൽ ലീഫുകളും അടങ്ങിയ, മലയാളിഛായയുള്ള, എന്നാൽ മലയാളി നാവിനത്ര പരിചയമില്ലാത്ത വ്യത്യസ്തമായ ഫുഡ്– അതാണ് തായ് ഫ‌ുഡ്. തായ്‌ലാൻഡിന്റെ ആത്മാവിനോളം ചേർന്നു നിൽക്കുന്ന തനതുഫ‌ുഡ് വിളമ്പാൻ കൊച്ചിയിലിപ്പോൾ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലെ തായ് സോൾ റസ്റ്ററന്റ് ഉണ്ട്. സാധാരണ തായ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേങ്ങാപ്പാലും ലെമൺ ഗ്രാസും കുരുമുളകും ബേസിൽ ലീഫുകളും അടങ്ങിയ, മലയാളിഛായയുള്ള, എന്നാൽ മലയാളി നാവിനത്ര പരിചയമില്ലാത്ത വ്യത്യസ്തമായ ഫുഡ്– അതാണ് തായ് ഫ‌ുഡ്.  തായ്‌ലാൻഡിന്റെ ആത്മാവിനോളം ചേർന്നു നിൽക്കുന്ന തനതുഫ‌ുഡ്  വിളമ്പാൻ കൊച്ചിയിലിപ്പോൾ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലെ തായ് സോൾ റസ്റ്ററന്റ് ഉണ്ട്. 

സാധാരണ തായ് ഫ‌ുഡിൽ പരീക്ഷിച്ചു കാണാത്ത താറാവു കൊണ്ടുള്ള വിഭവമാണ് തായ് സോളിലെ സ്റ്റാർ ഐറ്റം.  ഇതിലുപയോഗിക്കുന്ന താറാവ് തായ്‌ലൻഡിൽ നിന്ന് ഇറക്കുമതി ചെയ്യ‌ുന്നതാണ്. നെയ്മുറ്റിയ നാടൻ, ബ്രോയ്‌ലർ താറാവുകളും ഇവയും തമ്മിൽ സാമ്യമേയില്ല. ഹയാത്തിൽ തന്നെയുള്ള തോട്ടത്തിൽ വളർത്തുന്ന ഓർഗാനിക് സുഗന്ധയിലകൾ ചേർത്തുണ്ടാക്കുന്ന കറി പേസ്റ്റ്  തേങ്ങാപ്പാലും ബേബി കോണും കാപ്സിക്കവും ലെമൺഗ്രാസും ചേർത്ത്  ഗ്രേവിയാക്കും. 

ADVERTISEMENT

ആലുവയിലുണ്ടാക്കിയാൽ ആലപ്പുഴയിലറിയുന്ന മാദകഗന്ധമാണ് തായ്  കറി പേസ്റ്റിന്. ഇതിന്റെ സ്വത്വം നഷ്ടപ്പെടാതിരിക്കുന്നത് ഈ ഗ്രേവിയിലേക്ക് ചേർക്കുന്നത് ഇംപോർട്ടഡ് ഡക്ക് ആയതിനാലാണ്. വൈറ്റ് റൈസിനൊപ്പം ഊണ്  കെങ്കേമമാക്കാൻ ഈ കറിയൊരെണ്ണം മതി.

സൈഡ് ഡിഷ് ആയി ക്രാബ് സ്റ്റിർ ഫ്രൈ ഉണ്ട്. ഒട്ടുമേ ക്രഷ് ചെയ്യാതെ മുഴുവനോടെ തിളപ്പിച്ചു ചേർക്കുന്ന പച്ചക്കുരുമുളക് കുലകളാണ് ക്രാബിന്റെ പ്രത്യേകത. വൈറ്റ് ജിഞ്ചറും ബേസിൽ ലീഫും, ഒയിസ്റ്റർ സോസും സോയ് സോസും ചേർന്നുള്ള സീസണിങ് ആണ് ക്രാബ് ഷെല്ലുകളുരുക്കി ഉൾമാംസത്തെ രുചികരമാക്കുന്നത്.