കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്കു പോഷകസമൃദ്ധമായ ആഹാരം അത്യാവശ്യമാണ്. ആഹാര കാര്യത്തിൽ മാതാപിതാക്കൾ ശ്രദ്ധിച്ചാൽ നന്നായി പഠിക്കാനുള്ള ഊർജം, പഠിച്ചത് മനസ്സിലാക്കാനും മറക്കാതിരിക്കാനുള്ള ബുദ്ധിവികാസം എന്നിവയുണ്ടാകും. സ്കൂളിൽ  പോകുന്ന കുട്ടികൾക്കു നൽകേണ്ടത് ഏതു തരത്തിലുള്ള ആഹാരമാണെന്ന് അമ്മമാർ അറിഞ്ഞിരിക്കണം.

∙ തലച്ചോറിന്റെ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും ഒമേഗ ഫാറ്റി ത്രീ ആസിഡ് വളരെ അത്യാവശ്യമാണ്. മത്സ്യങ്ങളി ലാണ് ഏറ്റവും കൂടുതൽ ഒമേഗ ഫാറ്റി ത്രീ ആസിഡുള്ളത്. മത്തി, അയല, ചൂര തുടങ്ങിയ മത്സ്യങ്ങളും സോബായബീൻ, പാൽ, മുട്ട, ഇറച്ചി എന്നിവയും ആഹാരത്തിൽ ഉൾപ്പെടു ത്തണം. ബ്രോയിലർ കോഴി ഒഴിവാക്കി നാടൻ കോഴിയിറച്ചി വേണം നൽകാൻ.

∙പഴവർഗ്ഗങ്ങളും പച്ചക്കറികളും ബുദ്ധിയെ ത്വരിതപ്പെടുത്തുന്നു. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ശ്രദ്ധക്കുറവു മാറ്റാൻ സഹായിക്കും.

∙ ബദാം, കശുവണ്ടി, ഒലിവ് എണ്ണ എന്നിവയിൽ അടങ്ങിയിരി ക്കുന്ന വൈറ്റമിൻ ഇ ബൗദ്ധിക പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തും. ഈന്തപ്പഴും, തേൻ എന്നിവയും നൽകാം. സിങ്ക് അടങ്ങിയിട്ടുള്ള മത്തക്കുരുപോലെയുള്ളവ ഓർമശക്തി കൂട്ടാൻ നല്ലതാണ്. ആപ്പിൾ കഴിച്ചാൽ തലച്ചോറിന് ഉണർവ് ലഭിക്കും.

∙ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി കോശങ്ങ ളുടെ പ്രവർത്തന ക്ഷമതയ്ക്ക് അത്യാവശ്യമാണ്. ഓർമശക്തി കൂട്ടാനും ശ്രദ്ധക്കുറവു പരിഹരിക്കാനും വൈറ്റമിൻ സി സഹായിക്കും.

∙ നാരുകളും മാംസ്യങ്ങളും ധാരാളമടങ്ങിയ ആഹാരം എളുപ്പ ത്തിൽ ദഹിക്കുന്ന ആഹാരം എന്നിവ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ഗോതമ്പ്, കടല–പയർ വർഗങ്ങൾ എന്നിവ കൊണ്ടുള്ള ആഹാരം നൽകണം. തൊലി കളയാത്ത ധാന്യങ്ങളാണ് ഉത്തമം.

∙പഴങ്ങൾ, ജ്യൂസുകളാക്കി നൽകുന്നതിനു പകരം സാലഡ് രൂപത്തിൽ നൽകാം. പച്ചക്കറികളും കൂടി ഇതിൽ ഉൾപ്പെടുത്താവുന്നതാണ്. സൂപ്പും നല്ലതാണ.്