കേരളത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങളുള്ള ജയിൽ ഏതെന്നറിയുമോ? മലമ്പുഴയിലെ ജില്ലാ ജയിൽ! സൗകര്യങ്ങളെക്കുറിച്ച് പറയുവാണെങ്കില്‌ സിംഗിൾ സെല്ല് മൂന്നെണ്ണം, വിഡിയോ കോൺഫെറൻസിങ്, വായനശാല, പ്രാർഥനാ മുറി, കൃഷി ചെയ്യാനുള്ള സൗകര്യം പിന്നെ വിശാലമായ അടുക്കളയും. ഇവിടുത്തെ ഭക്ഷണക്രമം കണ്ടാൽ ആരുമൊന്നു ഞെട്ടും.

എട്ടു ഗ്യാസ് ചേംബറുകൾ ഉളളതാണ് അടുക്കള. തടവുപുള്ളികളാണ് ഭക്ഷണം തയാറാക്കുക. ഇതിനായുള്ള വലിയ പാത്രങ്ങൾ എത്തിയിട്ടുണ്ട്. സ്റ്റീൽ, അലുമിനിയം പാത്രങ്ങളാണു പാചകത്തിന് ഉപയോഗിക്കുക. ജയിലിൽ കിടിലൻ മെനുവാണ്. അതു താഴെ കാണുക.