പാചകം വീട്ടിൽ മാത്രം ഒതുക്കാതെ രുചികരമായ ഓണവിഭവമായി ഒരുക്കൂ, സമ്മാനം നേടാം. മനോരമ ഓൺലൈനും നെസ്തലേ മാഗിയും ചേർന്ന് സംഘടിപ്പിക്കുന്ന ബെസ്റ്റ് ഷെഫ് മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ തയാറാണോ? കൂടുതൽ വിവരങ്ങൾക്കും പാചകക്കുറിപ്പുകൾ അപ്​ലോഡ് ചെയ്യാനും സന്ദർശിക്കുക www.manoramaonline.com/bestchef

ബെസ്റ്റ് ഷെഫ് സീസൺ– 5 നിയാമവലി

∙    പുരുഷന്മാർക്കും സ്ത്രീകൾക്കും മൽസരത്തിൽ പങ്കെടുക്കാം.

∙     തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന ആദ്യ റൗണ്ട് മത്സരങ്ങളിൽ നിന്നാണ് കൊച്ചിയിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലേയിലേക്ക് മൽസരാർഥികളെ തിരഞ്ഞെടുക്കുന്നത്.

∙     നെസ്തലേ മാഗി തേങ്ങാപ്പൊടി ഉപയോഗിച്ചുള്ള 3 വിഭവങ്ങളുടെ പാചകക്കുറിപ്പുകളായിരിക്കണം മൽസരാർഥികൾ റജിസ്‍ട്രേഷൻ ഫോമിൽ സമർപ്പിക്കേണ്ടത്. മൂന്ന് പാചകക്കുറിപ്പുകളും ഒറ്റ ഫയലിൽത്തന്നെ അപ്‌ലോഡ് ചെയ്യാം.

∙     സ്വയം പരീക്ഷിച്ചതും സ്വന്തമായി തയാറാക്കിയ പാചകകുറിപ്പുകളുമായിരിക്കണം മൽസരാർഥികൾ സമർപ്പിക്കേണ്ടത്.

∙     റജിസ്ട്രേഷന് സമർപ്പിക്കുന്ന 3 പാചകക്കുറിപ്പുകൾ തന്നെയായിരിക്കണം പ്രാദേശികതല മൽസരത്തിലും ഗ്രാൻഡ് ഫിനാലേയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ അവിടെയും പാചകം ചെയ്യേണ്ടത്.

 ∙    നെസ്തലേ മാഗി, മലയാള മനോരമ, മനോരമ ഒാൺലൈൻ, എം എം പബ്ലിക്കേഷൻസ് എന്നിവിടങ്ങളിലെ ജീവനക്കാർ, അടുത്ത ബന്ധുകൾ എന്നിവർ ഈ മൽസരത്തിൽ പങ്കെടുക്കാൻ പാടില്ല.

∙     മൽസരഫലം, സമ്മാനത്തുക നിയമങ്ങൾ യഥാസമയം ഭേദഗതി ചെയ്യുവാൻ മലയാള മനോരമ കമ്പനിയ്ക്ക് അധികാരമുണ്ടായിരിക്കും.

∙     ലഭിക്കുന്ന പാചകക്കുറിപ്പുകൾ മലയാള മനോരമ കമ്പനിയുടെ എല്ലാ പ്രദ്ധീകരണങ്ങളിലും പരസ്യങ്ങളിലും ഉപയോഗിക്കാൻ മലയാള മനോരമ കമ്പനിക്ക് അധികാരമുണ്ടായിരിക്കും

മൽസരത്തിന്റെ വിശദവിവരങ്ങൾക്ക് വിളിക്കുക  : 0481 2587249, 9846061027