ചറപറ സംസാരിച്ച് ആളുകളെ കൈയിലെടുത്ത മിനിസ്ക്രീൻ താരവും പാട്ടുകാരിയുമായ റിമിടോമി. സമൂഹമാധ്യമങ്ങിൽ പങ്കുവച്ച പഴംകഞ്ഞി കുടിക്കുന്ന ചിത്രത്തിന് നിരവധി ആരാധകരാണ്. 

തനി പാലാക്കാരിയായി വേദികളിൽ കൈയടിമേടിച്ച താരമാണ് റിമി.

ഇടയ്‍ക്ക് ഒരു പഴങ്കഞ്ഞിയൊക്കെ ആകാം എന്നാണ് റിമി ടോമി ഫോട്ടോയ്‍ക്ക് അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്. മംഗലാപുരത്തെ കാന്താരി എന്ന ഹോട്ടലില്‍ നിന്നുള്ളതാണ് ഫോട്ടോ. നിരവധി പേരാണ് ഫോട്ടോയ്‍ക്ക് കമന്റും ലൈക്കുമായി രംഗത്ത് എത്തിയിരിക്കുന്നത്.