സിനിമാ താരം കൃഷ്ണ പ്രഭയുടെ യൂട്യൂബ് ചാനലിലൂടെ കഫേ ഹാപ്പി കൊച്ചി എന്ന സ്പെഷൽ കഫേ പരിചയപ്പെടുത്തുന്നു. കഫേയുടെ ഇന്റീരിയർ ഭംഗി എടുത്തു പറയണം, ചുവരിൽ വരച്ചു വച്ചിരിക്കുന്ന ചിത്രങ്ങൾ. ഭക്ഷണം കാത്തിരിന്ന് മടുക്കാതിരിക്കാൻ ടേബിളിൽ പാമ്പും കോണി, ലൂഡോ, പസ്സിൽസ്...കൊച്ചു കൊച്ചും കളിപ്പാട്ടങ്ങൾ.

കഫേയിൽ  സിനിമാ താരങ്ങളുടെ ചിത്രങ്ങളുള്ള നോട്ട് ബുക്ക് , മാസ്സ് ഡയലോഗ്സ് എഴുതിയ മഗ്, ടീ–ഷർട്ട്, മൊബൈൽ പൗച്ച് എന്നിവ വാങ്ങിക്കാനുള്ള സംവിധാനവുമുണ്ട്. കഫേയ്ക്കൊപ്പെ ‘വിത്ത്’ എന്നൊരു ആർട്ട് റൂമും ഉണ്ട്.

ബീഫും പഴംപൊരിയും

ബില്ലാണ് സ്പെഷൽ 

പഴംപൊരി,ബീഫ്, തണ്ണീർമത്തൻ ജ്യൂസ്, ഗ്രീൻ കോഫി എന്നിവ കഴിച്ച്  കൃഷ്ണ പ്രഭയ്ക്ക് കിട്ടിയ ബില്ല്  ‘ഇഷ്ടമുള്ളത് കൊടുക്കാം’! അതാണ് ഇവിടുത്തെ പ്രത്യേകതയെന്നും കൃഷ്ണ പരിചയപ്പെടുത്തുന്നു.

നിങ്ങളുടെ ഭക്ഷണത്തിന്റെ പൈസ നിങ്ങൾക്ക് മുൻപ് കഴിച്ചയാൾ കൊടുത്തു കഴിഞ്ഞു...! നിങ്ങൾ കൊടുക്കുന്ന പൈസ മറ്റൊരാളുടെ ഭക്ഷണത്തിനുള്ളതാണ്...മറ്റൊരാൾക്ക് ഭക്ഷണം മേടിച്ചു കൊടുക്കുന്ന സന്തോഷം ഇവിടെ ലഭിക്കും. മനുവും ദീപക്കുമാണ് ഈ സംരംഭം നടത്തുന്നത്. ഈ കഫേയിൽ നിന്നും  ലാഭത്തിന് ശേഷമുള്ള തുക ചാരിറ്റി പ്രവർത്തനത്തിന് ഉപയോഗിക്കുന്നു.

English Summary: Cafe Happy Kochi Vlog by Actress Krishna Prabha