നിത്യ ജീവിതത്തിൽ ഈ പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ശ്വാസ നാളികളിലെ അലർജിയെ തടുക്കാൻ ഒരു പരിധിവരെ സാധിക്കും. വിവിധ പഠനങ്ങളനുസരിച്ച് ആസ്‌മ ലോകവ്യാപകമായി തന്നെ വർധിക്കുകയാണ്. പുതിയ ജീവിത സാഹചര്യങ്ങളും നഗരവൽക്കരണവും ആസ്‌മയ്‌ക്കു വഴിവയ്‌ക്കുന്നു. നഗരങ്ങളിലെ വാഹനപ്പെരുപ്പവും അന്തരീക്ഷമലിനീകരണവും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് അനുകൂല സാഹചര്യമൊരുക്കുന്നു. കൂടാതെ ഉയരുന്ന ജീവിതനിലവാരത്തിന്റെ അനുബന്ധമായ ആധുനിക ഗൃഹോപകരണങ്ങളും പുതിയ ഭക്ഷണരീതികളും സമ്മാനിക്കുന്ന പലവിധ അസുഖങ്ങളിലൊന്നാണ് ആസ്‌മയും. ഇന്ത്യാക്കാരിൽ പത്തുപേരിലൊരാൾ അസുഖ ബാധിതനാണെന്ന് പഠനങ്ങൾ പറയുന്നു.

ഭക്ഷണ അലർജി മൂലമുള്ള ആസ്‌മയും കുട്ടികളിലാണ് കൂടുതൽ. മുലപ്പാൽ കുടിച്ചു വളരുന്ന കുട്ടികളിൽ ആസ്‌മ വരാനുള്ള സാധ്യതകൾ കുറവാണ്. പലതരത്തിലുള്ള പഴങ്ങളും മത്സ്യവും ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും കുട്ടികൾക്ക് ആസ്‌മയും കടുത്ത ചുമയും വരുന്നതുതടയാൻ നല്ലതാണെന്ന് പഠനങ്ങൾ പറയുന്നു. കൂടുതൽ പേർക്കും പത്തു വയസിനുള്ളിൽ രോഗ സാധ്യതകൾ കണ്ടുതുടങ്ങും. ഭക്ഷണശീലത്തിൽ ഈ 6 ചേരുവകൾ ഉറപ്പു വരുത്തുക.

മഞ്ഞൾ
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ ശ്വാസകോശത്തെ സംരക്ഷിക്കും. ചുമയും ജലദോഷവും മാറാൻ മഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നു പറയുന്നത് വെറുതെയല്ല.

തക്കാളി
വൈറ്റമിൻ സി ധാരാളം അടങ്ങിയ തക്കാളിപ്പഴങ്ങൾ കഴിച്ചാൽ  ആസ്മപോലുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ ശരീരത്തിനെ സജ്ജമാക്കും.

പച്ച ചീര 
സൂപ്പർ ഫുഡ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന മഗ്നേഷ്യം, ബീറ്റാകരോട്ടേൻ തുടങ്ങിയ ഘടകങ്ങൾ രോഗപ്രതിരോധ ശക്തി കൂട്ടും. സ്പിനാച്ചിൽ അടങ്ങിയിരിക്കുന്ന ക്ളോറോഫിൽ കാൻസറിനെ പ്രതിരോധിക്കുന്നതാണെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ചണ വിത്ത് (Flaxseeds)
ഇതിൽ അടങ്ങിയിരിക്കുന്ന രണ്ട് ഘടകങ്ങൾ ഏറെ പ്രധാനമാണ്. ഒമേഗ 3 ഫാറ്റി ആസിഡും ഫൈറ്റോഎസ്ട്രിജൻ ആന്റി ഓക്സിഡന്റും ശ്വാസകോശത്തിന് അലർജി ഏൽക്കാതെ സംരക്ഷിക്കും.

ബ്രൊക്കോളി സ്റ്റോക്ക്

വൈറ്റമിൻ സി ധാരാളം അടങ്ങിയ ബ്രൊക്കോളി പ്രതിരോധ ശക്തി കൂട്ടും.

അവക്കോഡ
വൈറ്റമിൻ ഇ ധാരാളം അടങ്ങിയ അവക്കോഡ ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തും.

English Summary: A list of 6 foods that can help your body fight the toxic pollution