ക്രിസ്മസ് ആഘോഷങ്ങൾക്ക് രുചി പകരാൻ കേക്ക് മിക്സിങ് സെറിമണികൾ ലോകമെങ്ങും ആരംഭിച്ചു കഴിഞ്ഞു. കെ ടി ഡി സി യുടെ ആഭിമുഖ്യത്തിൽ ചെയർമാൻ എം. വിജയകുമാർ  കേക്ക് മിക്സിങ് സെറിമണി  തിരുവന്തപുരത്ത് മാസ്ക്കറ്റ് ഹോട്ടലിൽ ഉത്ഘാടനം ചെയ്തു. ക്രിസ്മസിന് ദിവസങ്ങൾ മുൻപ് ഡ്രൈ ഫ്രൂട്ട്സ് മിക്സ് ചെയ്ത് വയ്ക്കുന്നത് കേക്കിന്റെ രുചി കൂട്ടും.

ഈ ഫ്രൂട്ട്സ് ഉപയോഗിച്ച് തയാറാക്കുന്ന കേക്കുകൾ ഡിസംബർ 9 മുതൽ മാസ്ക്കറ്റ് ഹോട്ടൽ ബേക്കറിയിൽ ലഭ്യമാണ്. കൃത്രിമ ചേരുവകളും കളറും ചേർക്കാതെ കലോറി വളരെ കുറച്ചാണ് ക്രിസ്മസ് മധുരം തയാറാക്കുന്നത്. കേക്കിനൊപ്പം രുചികരമായ പേസ്ട്രി, ക്രിസ്മസ് മധുരങ്ങൾ എല്ലാം മിതമായ നിരക്കിൽ ഇവിടെ ലഭ്യമായിരിക്കുമെന്നും അധികൃതർ അറിയിച്ചു. 

English Summary: Cake Mixing Ceremony in Mascot Hotel Thiruvananthapuram