കൊച്ചു ജീക്സൺ സിങ്ങിന്റെ കരുത്തിന്റെ രഹസ്യം? കങ്സോയ് തോങ്ബ. കിട്ടിയാൽ വിടില്ല ജീക്സൺ. സംഗതി മറ്റൊന്നുമല്ല. വെജ് സ്റ്റ്യൂവാണ്. കേരള ബ്ലാസ്റ്റേഴ്സ് ക്യാംപിലെ അടുക്കളയിൽനിന്ന് ഇത്തരം പല വിശേഷങ്ങളുണ്ട്. സ്റ്റാർ സ്ട്രൈക്കർ ബർതലോമിയോ ഓഗ്ബെച്ചെ തന്റെ ഇഷ്ടം വെളിപ്പെടുത്തിക്കഴിഞ്ഞു. നമ്മുടെ സ്വന്തം പൊറോട്ട. പക്ഷേ കേരളത്തിൽ എത്തുംവരെ താരത്തിന്റെ പ്രിയ വിഭവം ജൊലഫ് റൈസും ചിക്കനും ആയിരുന്നു. ബ്ലാസ്റ്റേഴ്സ് നിരയിലെ കളിക്കാരുടെ ഇഷ്ട ഭക്ഷണത്തിന്റെ മെനു ഇങ്ങനെ:

സഹൽ അബ്ദുൽ സമദ്
  • ഓഗ്ബെച്ചെ  - ജൊലഫ് റൈസ്–ചിക്കൻ (നൈജീരിയൻ വിഭവം. നമ്മുടെ നെയ്ച്ചോറിൽ ഇറച്ചിച്ചാറു കലർത്തിയതു പോലുണ്ട്!)
  • മുസ്തഫ ഞിങ് - ചോറ് (സെനഗലിലും ചോറോ?)
  • ഷിബിൻ രാജ് കുനിയിൽ - ബീഫ് ബിരിയാണി, കപ്പ (ഒരു കട്ടൻ ചായയുമാകാം!)
  • അബ്ദുൽ ഹക്കു - ഉമ്മ ഉണ്ടാക്കുന്ന ബിരിയാണി (ദമ്മായിരിക്കും..!)
  • റാഫേൽ മെസ്സി ബൗളി - പാസ്ത, ചിക്കൻ (ഉം, പരിഷ്കാരി!)
  • ബിലാൽ ഖാൻ  സീ ഫുഡ് - (ഗോൾ‘വല’ കൊണ്ടു മീൻ‌ പിടിക്കരുത്!)
  • സഹൽ അബ്ദുൽ സമദ് - പൊറോട്ട, ബട്ടർ ചിക്കൻ (മലബാറുകാരൻ തന്നെ!)
  • ടി.പി. രഹനേഷ്  -  സീ ഫുഡ്, അമ്മ ഉണ്ടാക്കുന്നതെന്തും (ഗോളിമാരെല്ലാം ഗ്രൂപ്പാണോ?)
  • സെയ്ത്യാസെൻ സിങ്  - ഏതു തരം മണിപ്പുരി ഭക്ഷണവും (പട്ടിണി ഉറപ്പായി!)
  • ജെസൽ കാർണെയ്റോ - ചോറും മീൻകറിയും (ലേശം മോരും!)
  • രാജു ഗെയ്ക്‌വാദ് - പാവ് ബജി (പാവം ബാജി!)
  • സെർജിയോ സിഡോഞ്ച റിസോത്തോ; ഇറ്റാലിയൻ റൈസ് (അടിപൊളി, ബാ പൂവ്വാം!)
  • കെ.പ്രശാന്ത്  - ബിരിയാണി (ഹാഫ്പ്ലേറ്റ് ക്യാ ഫുൾപ്ലേറ്റ്?)
  • സാമുവൽ ലാൽമുവാൻപുയിയ പോർക്ക് (വിന്താലു?)

English Summary: Kerala Blasters Football Club Members Favourite Food