അഭിനയത്തിൽ മാത്രമല്ല പാചകത്തിലും താത്പര്യമുള്ളൊരു സിനിമാ താരമാണ് ശിൽപാ ഷെട്ടി. ലക്നൗവിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് ലക്നൗ സ്പെഷൽ മഖൻ മലായി കഴിക്കുന്ന വിഡിയോ താരം പങ്കു വച്ചു.

ആരോഗ്യ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുന്ന താരം ഹൈ കലോറി ഭക്ഷണം കഴിക്കുമ്പോൾ യോഗ ചെയ്യേണ്ട ആവശ്യത്തെക്കുറിച്ചും പറയുന്നുണ്ട്. പക്ഷേ വല്ലപ്പോഴും ഇതൊക്കെ കഴിക്കുകയും ചെയ്യാം. ചെറിയ ക്രിസ്പി ജിലേബിക്കൊപ്പമാണ് ശിൽപ മഖൻ മലായി കഴിക്കുന്നത്.

English Summary:  Makkhan Malai, Shilpa shetty, Shooting Lucknow