ലോകത്തിലെ ഏറ്റവും ആരോഗ്യമുള്ള ജനത, ജപ്പാൻകാരുടെ ആരോഗ്യത്തിന്റെ രഹസ്യം ഒനിഗിരിയാണോ? കടൽ പായലിൽ പൊതിഞ്ഞ ഒരു പിടി ചോറ്! ജപ്പാനിലെ ഏറ്റവും പരമ്പരാഗത വിഭവങ്ങളിലൊന്നാണ് 'ഒനിഗിരി'. സീ വീഡില്‌ പൊതിഞ്ഞെടുത്തിരിക്കുന്ന ഈ വിഭവം ജപ്പാനിലെ സൂപ്പർമാർക്കറ്റുകളിൽ ഇപ്പോഴും സുലഭവമാണ്. ഉള്ളിൽ ട്യൂണ മത്സ്യം,ബീഫ്,പോർക്ക് രുചി വൈവിധ്യങ്ങളിലും ലഭ്യമാണ്. കണ്ടാൽ ഒരു ഏറുപടക്കം പോലെയിരിക്കും.

ഏതാണ്ട്‌ 2000 വർഷമെങ്കിലും പഴക്കമുള്ള ഭക്ഷ്യ വിഭവമാണ് ഒനിഗിരി എന്ന് ജാപ്പനീസ്‌ ചരിത്രകാരന്മാർ പറയുന്നു. ഇന്നും ഓരോ കടകളിലും സൂപ്പർമാർക്കറ്റുകളിലും റസ്റ്റോറന്റുകളിലും ഇത്‌ വൻ ഡിമാന്റോടെ വിറ്റു പോവുന്നുണ്ട്‌.

ഒരു പിടി ചോറു കൊണ്ടുള്ള ഈ വിഭവവും ഒരു കാപ്പിയും കുടിച്ച് പത്തു മണിക്കൂറോളം ജോലി ചെയ്യുന്ന ജപ്പാൻകാർ ഇപ്പോഴും ഉണ്ട്!.

കടൽ വിഭവങ്ങൾ കഴിക്കുന്നതു കൊണ്ട് പലഗുണങ്ങളുമുണ്ട്

വൈറ്റമിൻസിന്റെയും മിനറൽസിന്റെയും കലവറയാണ്. തൈറോയിഡ് പ്രശ്നങ്ങൾ മാറാൻ കടൽ വിഭവങ്ങൾ സഹായിക്കും. പ്രൊട്ടീൻ ആന്റി ഓക്സിഡന്റ്സും ഫൈബറും ധാരാളമുണ്ട്. വിശപ്പ് കുറച്ച് ശരീരഭാരം കുറയാൻ സഹായിക്കും. 

അയഡിന്റെ അംശം കടൽ വിഭവങ്ങളിൽ കൂടുതൽ ഉണ്ടായിരിക്കും എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കണം.

English Summary: Onigiri, Japanese Food