പേട്ട ജംക്‌ഷനിലെ മമ്മാസ് റസ്റ്ററന്റിലെ മട്ടൻ വരട്ടിയത് ഒറ്റ നോട്ടത്തിൽ ഹഠാദാകർഷിക്കുന്നത് അതിന്റെ ക്വാണ്ടിറ്റി കൊണ്ടാണ്. പാത്രം കുത്തിനിറച്ചെന്ന പോൽ വിളമ്പിയിരിക്കുന്ന മട്ടന് അൽപം പോലും സ്ഥലം കൊടുക്കാതെ ഞെരുക്കാൻ മൊരിച്ച സവാളയുമുണ്ട്. സവാള വിലയൊന്നും ബാധിക്കാത്ത കരുത്തനായ ഡിഷ് ആണിത്.

ഗരംമസാല അൽപം മുന്നിട്ടു നിൽക്കുന്നതാണിതിന്റെ തരിപ്പാണ് ആദ്യം നാവിലെത്തുക. മല്ലിരുചിയുടെ ഗരിമ, ഉണക്കമുളകിന്റെ കുത്ത് എന്നിവ പിന്നാലെ വരും. എന്നാൽ എരിവ് തെല്ലും കൂടുതലല്ല താനും. കൊച്ചിയിലെത്തുന്നവർക്ക് രസികൻ രുചിയാണിത്, പിരളൻ ഗ്രേവി ചോറിനൊപ്പം കിടുക്കും.

English Summary: Mamma Restaurant in Kochi