നിഹാൽ രാജ് എന്ന യൂ ട്യൂബിലെ കുട്ടി ഷെഫിനെ തേടി ഗ്ലോബൽ ചൈൽഡ് പ്രൊഡിജി 2020 അവാർഡ്. കൊച്ചി സ്വദേശിയാണ് നിഹാൽ.  ഡൽഹിയിൽ ജനുവരി 3 ന് നടക്കുന്ന ചടങ്ങിൽ നൊബേൽ പ്രൈസ് ജേതാവ് കൈലാഷ് സത്യാർത്ഥിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങും.

നിഹാലിന്റെ കിച്ച ട്യൂബ് എച്ച് ഡി എന്ന യൂ ട്യൂബ് ചാനലിന് നിരവധി ആരാധകരുണ്ട്. കുട്ടി ഷെഫിന്റെ സിംപിൾ പാചക വിഡിയോകൾ ശ്രദ്ധേയമാണ്. നാല് വയസു മുതൽ പാചക ലോകത്ത് താരമാണ് നിഹാൽ. 15 വയസിൽ താഴെയുള്ള പ്രതിഭകൾക്കാണ്  ഗ്ലോബൽ ചൈൽഡ് പ്രൊഡിജി അംഗികാരം നൽകുന്നത്.

English Summary: Nihal Raj , Chef , Global Child Prodigy Award